രാജകുടുംബാംഗങ്ങൾ സാധാരണക്കാരെ വിവാഹം കഴിക്കുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ തായ്‌ലൻഡിലെ രാജാവ് വജ്രലോങ്കോണും വാർത്തകളിൽ നിറയുന്നത് സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ചുകൊണ്ടാണ്.

വജ്രലങ്കോണിന്റെ പിതാവ് രാജാ ഭൂമിഭോൽ 2016ൽ ഭരണത്തിന്റെ എഴുപതാമത്തെ വർഷത്തിലാണ് വിടപറയുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലങ്കോണിനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പട്ടാഭിഷേകത്തിനുള്ള ചടങ്ങുകൾ ശനിയാഴ്ച നടക്കുന്നതിന് മുൻപാണ് രാജാവ് അംഗരക്ഷകയായ സുതിദയെ വിവാഹം കഴിക്കുന്നത്. റോയൽ തായ് ആർമിയുടെ ജനറലായി സുതിദയെ നിയമിക്കുന്നത് ഡിസംബർ 2016ലാണ്. ചില മാധ്യമങ്ങൾ രാജാവും സുതിദയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും ഇതൊരു വിവാഹത്തിൽ എത്തുമെന്ന് ആരും കരുതിയില്ല. നാൽപതുകാരിയാണ് സുദിത.

66 വയസുള്ള വജ്രലോങ്കോൺ ഇതിന് മുൻപ് മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇതെല്ലാം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഈ വിവാഹങ്ങളിൽ നിന്നായി ഏഴു കുട്ടികളുണ്ട്.