മന്ത്രി മെഴ്സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
മന്ത്രി കുരുക്കില്‍പ്പെട്ടത് സ്വാതന്ത്ര്യദിനച്ചടങ്ങിനുശേഷം മടങ്ങുമ്പോഴായിരുന്നു. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Leave a Reply