കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് എന്‍. ഹരി എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരി പാലായില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.എം.മാണിയെ മനസിലേറ്റിയ പാലാകാർക്ക് മുന്നിലേക്കാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം വോട്ട് ചോദിച്ചെത്തേണ്ടത്. പാലാകാർക്ക് സുപരിചിതനാണെങ്കിലും സ്ഥാനാർഥിയാകുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ അനിവാര്യം. തിരഞ്ഞെടുപ്പിനായി സ്ഥാനാർഥിയെ ഒരുക്കിയെടുക്കേണ്ട കടമ ഏറ്റെടുത്തിരിക്കുകയാണ് അണികള്‍.
തിരഞ്ഞെടുപ്പ് കാലത്ത് ചിരിയാണ് താരമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടേം തിരിച്ചറിയുന്നു. വെറും ചിരി പോര മനസറിഞ്ഞ് തന്നെ ചിരിക്കണം. ചിരിക്കേണ്ടതെങ്ങനെയെന്ന് ഫോട്ടോഗ്രഫർക്ക് പിന്നാലെ അണികളുടെയും ക്ലാസ്. ഒടുവിൽ ആഗ്രഹിച്ച ചിരി സ്ഥാനാർഥിയുടെ മുഖത്ത് വിരിഞ്ഞു.
ഫോട്ടോ ഷൂട്ടിൽ ചിരി വൈകിയെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചിരിക്കുമെന്ന കാര്യത്തിൽ സ്ഥാനാർഥിക്ക് സംശയമില്ല. മണ്ഡലത്തിൽ മാത്രമല്ല വ്യക്തികൾക്കും മാറ്റത്തിന്റെ കാലമാണ് തിരഞ്ഞെടുപ്പ്.
എതിരാളി ആരായാലും ഇക്കുറി പാലായിൽ തന്റെ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ. പാലായിൽ താൻ തുടർച്ചയായി മൽസരിക്കാൻ തുടങ്ങിയതു മുതലാണ് വികസന പദ്ധതികൾ നടപ്പാക്കാൻ കെ.എം.മാണി നിർബന്ധിതനായതെന്നും മാണി സി.കാപ്പൻ അവകാശപ്പെട്ടു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
Leave a Reply