ലീഡ്സ് : ഭക്തജന തിരക്കുകൊണ്ട് ബ്രിട്ടനിൽ വളരെയധികം ശ്രദ്ധേയമായ ലീഡ്സിലെ പ്രശസ്തമായ എട്ടുനോയമ്പു തിരുനാളിന് കൊടിയേറി. സീറോ മലബാർ സഭയുടെ ലീഡ്സ് മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി പതാകയുയർത്തിയതോടുകൂടിയാണ് എട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമായത് . വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിലാണ് ഓരോ ദിവസത്തെയും,, ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിലെ മലയാളി സമൂഹത്തിന്റ കുടിയേറ്റ ചരിത്രത്തിൽ ആദ്യ കാലഘട്ടത്തിൽ ആരംഭിച്ച തിരുനാൾ എന്ന പ്രത്യേകതയും ലീഡ്സിലേ തിരുനാളിനുണ്ട്. ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലീഡ്സിലെ മിഷനായി പ്രഖ്യാപിച്ച തിനു ശേഷമുള്ള ആദ്യ തിരുനാളാണ് ഇത്തവണത്തേത് .
സെപ്തംബർ 8 – )0 തീയതിയിൽ പ്രധാന തിരുനാൾ ദിവസം ഫാ. മാത്യു മാന്നടാ മുഖ്യ കാർമികത്വം വഹിക്കും . തിരുകർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സ്നേഹ വിരുന്നോടു കൂടിയാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നേടുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി അറിയിച്ചു.
Leave a Reply