ലിവര്‍പൂള്‍: കഴിഞ്ഞ 15ാം തിയതി ലിവര്‍പൂള്‍ വിരാളില്‍ ഒരുകൂട്ടം വോളിബോള്‍ പ്രേമികളുടെ നേതൃത്തത്തില്‍ വിരാളിലെ വുഡ് ചര്‍ച്ച ഹൈ സ്പോര്‍ട്ട്സ് കംബ്ലെക്സില്‍ നടന്ന വോളിബോള്‍ മല്‍സരം മലയാളി സമൂഹത്തിനുതന്നെ വലിയ അഭിമാനമായി മാറി .
പരിപാടി ഉത്ഘാടം ചെയ്ത വിരാള്‍ മേയര്‍ ടോണി സ്മിത്ത് മലയാളി സമൂഹത്തിന്റെ കായിക പ്രേമത്തെ അഭിനധിച്ചുകൊണ്ട് സംസാരിച്ചു ഇത്തരം കായിക ,കല, പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സിലിന്റെ എല്ലാ പിന്തുണയും മേയര്‍ അറിയിക്കുകയും ചെയ്തു മേയറോടോപ്പം ഭാരൃയും കൌണ്‍സിലര്‍ ടോണി നോബറിയും സന്നിഹിതരായിരുന്നു .
ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ആന്‍റോ ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രെറ്ററി എല്‍ദോ സണ്ണി എന്നിവര്‍ സംസാരിച്ചു .

കേരള കള്‍ച്ചറല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്തത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറിയത് ആറു ടീംമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഐര്‍ലന്‍ഡില്‍ എത്തിയ മുന്‍ ഇന്ത്യന്‍ ആര്‍മിയുടെ കളികാരന്‍ പ്രിന്‍സ് നേതൃത്വം കൊടുത്ത ടീം ഒന്നാം സമ്മാനം നേടി ,രണ്ടാം സമ്മാനം കേയിംബ്രിഡ്‌ജില്‍ നിന്നും ടെന്നി നേതൃത്വം കൊടുത്ത ടീം നേടിയപ്പോള്‍ മൂന്നാം സമ്മാനം സാബു ജോണ്‍ നേതൃത്വം കൊടുത്ത ലിവര്‍പൂള്‍ ടീം നേടി .

ബെസ്റ്റ് ഓഫെന്‍ഡറായി പ്രിന്‍സിനെയും ,കാണികളുടെ ഇഷ്ട്ടതാരമായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള ബിജുവും ,ബെസ്റ്റ് ഡിഫന്‍ന്ററായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള കിരണേയും തിരഞ്ഞെടുത്തു .

പരിപാടിയിലെ എടുത്തു പറയേണ്ട മറ്റൊരു കാരൃംഎന്നത് കുട്ടികളുടെ നേതൃത്തത്തില്‍ നടത്തിയ ഒരു ചെറിയ കടയില്‍ നിന്നും അവര്‍ക്ക് ലഭിച്ച 150 പൗണ്ട് അവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ക്കു നല്‍കി എന്നതാണ്.


കുട്ടികളുടെ ഈ ശ്രമത്തിനു നേതൃത്വം കൊടുത്തത് ഇമ്മാനുവല്‍ എന്ന വിദ്യാര്‍ഥിയാണ് .
പരിപാടികളുടെ നടത്തിപ്പിനായി ഒട്ടേറെപ്പേര്‍ സഹായിച്ചിരുന്നു അവര്‍ക്കെല്ലാം സഘാടകരായ ജോഷി ജോസഫ്‌ ,സാബു ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു വരും വര്‍ഷങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കായിക ,കല .മത്സരങ്ങള്‍ മലയാളി സമൂഹത്തിനുവേണ്ടി സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .


ജാതി മത ,വിതൃാസങ്ങള്‍ മറന്നു മനുഷൃനെ ഒന്നിപ്പിക്കുന്ന ഒന്നാണ് സ്പോര്‍ട്സ് ഇത്തരം കല ,കായിക ,പരിപാടിയിലൂടെ മാനുഷൃസ്നേഹവും സാമൂഹിക ഐകൃവും ഊട്ടിഉറപ്പിക്കുക എന്നതാണ് ഉദേശിക്കുന്നതെന്നു ജോഷിയും സാബുവും പറഞ്ഞു .
പരിപാടികളുടെ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫില്‍ ടിക്കെറ്റ് മത്സരത്തില്‍ ഷിനു ,എല്‍സി ,തൊമ്മന്‍ എന്നിവര്‍ സമ്മാനം നേടി
ടോം ജോസ് തടിയംപാട്