കഴിഞ്ഞ ഒന്നാം തീയതി മരണത്തിനു കീഴടങ്ങിയ  സാലിസ്ബറിയിലെ കോട്ടയം സ്വദേശിനിയായ സീന ഷിബുവിൻെറ പൊതുദർശനം നവംബർ 10 – ആം തീയതി ഞായറാഴ്‌ച നടക്കും. സാലിസ്ബെറിയിലെ സെന്റ്‌. ഗ്രിഗോറി ചർച്ചിൽ 2 മണി മുതൽ 4 മണി വരെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ശുശ്രുഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ളവേഴ്സ്, ബൊക്കെ തുടങ്ങിയവ     കൊണ്ടു  വരരുത് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഫ്ളവേഴ്സിനും ബൊക്ക യ്ക്കും പകരമായി നിങ്ങൾ തരുന്ന കോൺട്രിബൂഷൻസ് സീനയുടെ സ്മരണാർത്ഥം മാക്‌മില്യൻ ക്യാൻസർ സപ്പോർട്ടിന് സംഭാവന ചെയ്യാനാണ് ഫാമിലി ആഗ്രഹിക്കുന്നത്.

സീന കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍. സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്.

അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ അഡ്രസ്സ്

44 St Gregory’s Ave, Salisbury SP2 7JP, United Kingdom