ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന  കേരള പിറവി – ദീപാവലി ആഘോഷങ്ങൾ സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബർ 9 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ ഗിൽഫോർഡിലെ സെന്റ് ക്ളയേർസ്‌ ചർച്ച ഹാളിലാണ്ആഘോഷപരിപാടികൾ നടത്തുന്നത് . സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷപരിപാടികൾക്ക്തുടക്കം കുറിക്കുന്നത് . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികളോടൊപ്പം വളർന്നുവരുന്നഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നഗാനങ്ങളുൾപ്പെടെ വിവിധ ഗാനങ്ങൾ വ്യത്യസ്തരായ ഗായകർ ആലപിക്കുന്ന സംഗീത നിശയുംആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.


കേരളപ്പിറവി ആഘോഷങ്ങളോടൊപ്പം തന്നെ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നഉൽസവമായ

ദീപാവലി ആഘോഷവും

സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർഅറിയിച്ചു. ഇനിയും കലാ സാംസ്കാരിക പരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽകോർഡിനേറ്റേഴ്‌സ് ആയ മോളി ക്ലീറ്റസിനെയോ ഫാൻസി നിക്സനെയോ ബന്ധപ്പെടേണ്ടതാണ് . ഗിൽഫോർഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ആളുകളും കേരളപ്പിറവി- ദീപാവലി ആഘോഷപരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജി എ സി എ പ്രസിഡണ്ട് നിക്‌സൺ ആന്റണി, സെക്രട്ടറി സനുബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ അഭ്യർത്ഥിച്ചു.

സ്ഥലത്തിന്റെ വിലാസം:

St.Clare’s Church hall, 2 Pond Meadow,

Guildford, GU2 8 LF

സമയം: 6 pm to 10 pm.