അപൂര്‍വ്വമായ സിഗ്നല്‍ മത്സ്യത്തെ കേരള തീരത്തു നിന്നും കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യന്‍ തീരത്തു നിന്നും ഇവയെ കണ്ടെത്തുന്നത്. കേരള തീരത്തു നിന്ന് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ഇവയെ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം (Pteropsaron indicum) എന്നാണ് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും കണ്ടെത്തിയ ഈ ഇനം ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലിപ്പമുള്ളതാണ്. ഇണയെ ആകര്‍ഷിക്കുന്നതിനായി ഇത്തരം മത്സ്യങ്ങള്‍ അവയുടെ നീളമുള്ള മുതുകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഈ സ്വഭാവമാണ് ഇവയെ സിഗ്നല്‍ മത്സ്യങ്ങള്‍ എന്നു വിളിക്കാന്‍ കാരണം. ഇവയ്ക്ക് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകളും കാണാം.

കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ടി. സ്‌കാന്‍ ഉപയോഗിച്ചുനടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിഗ്നൽ ഫിഷ്

കണ്ടെത്തിയ ഇനം ലോകത്തിലെ ഏറ്റവും വലിയ സിഗ്നൽ മത്സ്യമാണ്. ശരീരത്തിന്റെ വശങ്ങളിൽ തിളങ്ങുന്ന കട്ടിയുള്ള മഞ്ഞ വരകളുണ്ട്. ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ വശങ്ങളിൽ കാണാം. ഡോർസൽ ഫിനുകളിൽ നീളമുള്ള മുള്ളുകളും ഉണ്ട്. തങ്ങളുടെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന്റെയും ഇണയെ ആകർഷിക്കുന്നതിന്റെയും അടയാളമായി അവർ നീളമുള്ള ചിറകുകൾ പരത്തുന്നു.

ഈ സവിശേഷതകൾ മൂലമാണ് അവയെ സിഗ്നൽ ഫിഷ് എന്ന് വിളിക്കുന്നത്. സിടി സ്കാൻ നടത്തി അവരുടെ അസ്ഥികൂട വ്യവസ്ഥയുടെ വിശദാംശങ്ങൾ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സിഗ്നൽ മത്സ്യങ്ങൾ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നു. അതിനാൽ കേരള തീരത്ത് പവിഴത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ബിജുകുമാർ പറയുന്നു.