സിനിമാക്കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരിൽ നടൻ ഷെയിൻ നിഗമിനെതിരെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറും. നിർമാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.സിനിമയുടെ ഷൂട്ടിങ്ങിനിടെ നിർമാതാവ് ജോബി ജോർജും ഷെയിനുമായുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിങ് സെറ്റിൽ തന്നെ മനപൂർവ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിൻ സംവിധായകനെതിരെ തിരിയുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരാർ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമായ സൂചന നൽകി മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും ഷെയിൻ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വെല്ലുവിളിയായികണ്ട് നിർമാതാക്കൾ നടപടിക്കൊരുങ്ങുന്നതും. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.