ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഐന്‍ അല്‍ അസദ് സൈനിക താവളത്തിലും ഇര്‍ബിലും മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണം ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി പെന്റഗണ്‍ അറിയിച്ചു.

അതേസമയം, ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കയാകും ഉത്തരവാദിയാകും. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്കെതിരെ രണ്ടാംവട്ട ആക്രമണം തുടങ്ങിയെന്നും ഇറാന്‍ സൈന്യം.

ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എല്ലാം നന്നായി പോകുന്നു’വെന്ന് ട്വീറ്റ്. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പും ട്വീറ്റിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്.

അതിനിടെ, അമേരിക്കന്‍ വിമാന കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. അമേരിക്കന്‍ വ്യോമയാന അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ഇറാന്‍ – യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്‍റ് ക്രൂഡ് വില വീണ്ടും 70 ഡോളര്‍ കടന്നു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്.