നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിൽ അവസരം. 154 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3.

വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എൺവയൺമെന്റൽ എൻജിനീയറിങ്/സയൻസസ്, അഗ്രികൾചർ മാർക്കറ്റിങ് /അഗ്രി ബിസിനസ് മാനേജ്മെന്റ്, ജിയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചർ ഇക്കണോമിക്സ്/ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, രാജ്ഭാഷ, ലീഗൽ, പി ആൻഡ് എസ്എസ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 69 ഒഴിവുകളുണ്ട്.

യോഗ്യത:

ജനറൽ: കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ പിഎച്ച്‍ഡി

അല്ലെങ്കിൽ

ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യതയും ബിരുദവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ ഫുൾടൈം എംബിഎ യോഗ്യതയും.

പ്രായം: 21 നും 30 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും.മറ്റിളവുകൾ ചട്ടപ്രകാരം. പ്രായം, യോഗ്യത എന്നിവ 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

ശമ്പളം: 28150- 55600 രൂപ

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ഫെബ്രുവരി 25 നു നടക്കും. തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്.സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: അസിസ്‌റ്റന്റ് മാനേജർ: 800 രൂപ.പട്ടികവിഭാഗം/വികലാംഗർക്കു ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം മതി. നബാർഡ് ജീവനക്കാർക്കു ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക. അപേക്ഷിക്കുന്നതിനു മുൻപ് വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.