ഡോക്ടർ എ. സി. രാജീവ് കുമാർ
കുരുമുളക്, മല്ലി, തുളസിയില, കരുപ്പെട്ടി ശർക്കര എന്നിവയിട്ട് ഉണ്ടാക്കുന്ന കട്ടൻ കാപ്പി,
കുരുമുളക് ചുവന്നുള്ളി വെളുത്തുള്ളി കായം ചേർത്തുള്ള രസം എന്നിവ രോഗമില്ലാത്ത അവസ്ഥയിൽ ഒരു പ്രതിരോധമായി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കൊറോണ വൈറസ്
ലോകാരോഗ്യ സംഘടന 1960ൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിജീവന ശേഷി നേടിയ ഒരിനം വൈറസ് ആണ് ഇന്ന് ഭീതി പരത്തുന്നത്. ഇതിന്റെ ഉറവിടം വ്യകക്തമായി കണ്ടെത്താനായിരുന്നില്ല. പിന്നീട് 2019കൊറോണ വൈറസ് -2019 എൻ സി വി എന്ന ഒരിനം വൈറസ് ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൈനസുകൾ ശ്വസന അവയവം ശ്വസനപഥം എന്നിവയിലൂടെ വ്യാപിക്കുന്ന കൊറോണ വൈറസ് എണ്ണൂറിലധികം പേരെ ബാധിക്കാൻ ഇടയായതായി ആണ് സൂചന. ക്രൗൺ ആകൃതിയിലുള്ളത് എന്നതാണ് കൊറോണ എന്ന പേരിന് ഇടയായത്. ഈ ഇനം വൈറസിന്റെ ഉറവിടം പ്രതിരോധം എന്നിവ ഇനിയും വ്യക്തമായിട്ടില്ല.
മറ്റു വൈറൽ ഫീവർ പോലെ നാസാ ദ്വാരങ്ങൾ ശ്വാസനാവയവം എന്നിവയിലൂടെ പകരാൻ ഇടയാക്കുന്ന ഒരിനം വൈറൽ ഫീവർ. രോഗ ബാധിതർ ചുമക്കുക തുമ്മുക എന്നിവ ചെയ്യുന്നതിലൂടെ, രോഗ ബാധിതരുമായുള്ള അടുത്ത സമ്പർക്കം, സ്പർശനം, അവർ സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെ രോഗം പകരന്നു. രോഗം നീണ്ടുനിൽക്കുന്നത് ശ്വാസനാവയവം വൃക്ക ഹൃദയം എന്നിവക്ക് തകരാറുണ്ടാക്കും.
ശുചിത്വ പരിപാലനം ഒന്നു മാത്രമേ പ്രതിരോധം ആയി കരുതുന്നുള്ളു. പുറത്തു പോയി ജനസമ്പർക്കം ഉള്ളവർ കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകി അണുവിമുക്തം ആക്കുക. കൈ കഴുകാതെ വായ് മൂക്ക് മുഖം എന്നിവിടങ്ങളിൽ സ്പർശിക്കരുത് .
നന്നായി വേവിച്ചുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. പാൽ മുട്ട എന്നിവക്കും ഇതു ബാധകമാണ്. പുറത്തു നിന്നുള്ള ആഹാരം ഒഴിവാക്കുക.
മത്സ്യം മാംസം എന്നിവ പൂർണമായും ഒഴിവാക്കുകയോ നന്നായി വേവിച്ചു മാത്രമേ കഴിക്കുന്നുള്ളു എന്നുറപ്പാക്കുക. മത്സ്യം മാംസം എന്നിവ ഒരേ കത്തി കൊണ്ട് അറിയരുത്. വേറെ വേറെ കത്തി ഉപയോഗിക്കുക.
മുഖം മൂക്ക് കണ്ണ് എന്നിവ തുടക്കുന്ന ടവൽ നാപ്കിൻ എന്നിവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ച വസ്ത്രം തുണി എന്നിവ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് അണു വിമുക്തമാക്കുക.
സാധാരണ മാസ്കുകൾ രോഗ പ്രതിരോധം ആവില്ല. എൻ 95 ഇനത്തിൽ ഉള്ള മൂക്കിനും വായിക്കും സുരക്ഷ ഉറപ്പ് നൽകുന്ന ഇത്തരം മാസ്കുകൾ ഉപയോക്കാൻ ശ്രദ്ദിക്കുക. പൊതു സ്ഥലങ്ങളിൽ പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്ഥിരം പംക്തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

	
		

      
      



              
              
              




            
Leave a Reply