ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. ഗര്‍ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാന്‍ ടാന്‍സി തയ്യാറായതെന്നതിലും ദുരൂഹതകള്‍ ഏറെയാണ്. ഈ ദുരൂഹതകള്‍ നീക്കനാണ് പൊലീസിന്റെ ശ്രമം.
കടുത്ത രക്ത സ്രാവത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി ചെയ്ത് എടുത്ത് കളഞ്ഞിരുന്നു. ഇക്കാര്യം മറച്ച് വച്ചായിരുന്നു ടെൽവിനുമായി വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ്പറയുന്നു . എന്നാൽ അന്വേഷണം ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.
നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം നടന്നത് . ആർഭാടപൂർവ്വമായിരുന്നു വിവാഹ ചടങ്ങുകൾ . വിവാഹം കഴിഞ്ഞ് ടാൻസി വളരെ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ടാൻസി നേരിട്ടിരുന്നില്ല . ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു . എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയുണ്ടായിരുന്നില്ല . ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഇത് നൽകിയത്.
പൗലോസും കുടുംബവും പൊതുവേ അയൽക്കാരുമായി അടുപ്പം കുറവായിരുന്നു. ഏറെനാളായി കുവൈറ്റിലായിരുന്നു പൗലോസ്. നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു . ലക്ഷകണക്കിന് സ്വത്തിന് ഉടമ കൂടിയാണ് പൗലോസ്. മൂത്തമകളെ വിവാഹം കഴിച്ചയച്ചത് ഇരുമ്പനത്തായിരുന്നു. മാഞ്ഞാലി ഭാഗത്ത് ആറിന്റെ കരയിലായി 7 ഏക്കറോളം വസ്തുവകകളും പൗലോസിനുണ്ട് . ടാൻസി നഴ്സിങ് പഠിച്ചപ്പോഴും വീട്ടിലേക്ക് അധികം വരാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് . വീട്ടുകാരുടെ അവഗണനയാണോ അതോ മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും സുഹൃത്തുക്കളും സംശയം ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ആത്മഹത്യക്ക് കാരണം ഗർഭാശയം എടുത്ത് കളഞ്ഞത് മറച്ചു വച്ച് വിവാഹം കഴിച്ചതിന്റെ കുറ്റബോധമായിരിക്കാം എന്ന് തന്നെ ഉറപ്പിക്കുകയാണ് എല്ലാവരും.
ഞായറാഴ്ചയാണ് ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറത്തുള്ള ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി തയ്യാറാകുകയായിരുന്ന ടാൻസിയെ ഏറെ വൈകിയും കാണാതായപ്പോൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും ഉണ്ടായിരുന്നില്ല . പിന്നെ എന്തായിരുന്നു ആത്മഹത്യക്ക് കാരണം എന്നതാണ് ദുരൂഹമായി ബാക്കിയായിരുന്നത് . വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസമേ ആയിരുന്നുള്ളു. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു.
ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോർട്ടിലെ പ്രശ്നങ്ങൾ കാരണം നടന്നില്ല. ടാൻസി തൂങ്ങി നിൽക്കുന്നത് കണ്ട ഭർതൃമാതാവിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. പക്ഷെ ഇതിന്നിടയിൽ മരണം നടന്നു കഴിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾ ഒഴിഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കുറ്റബോധം മൂലമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Leave a Reply