ഫെബ്രുവരിയി മാസത്തിൽ ഇന്ത്യയില്‍ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. ഫെബ്രുവരി ഒന്നിന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയ ചൂട് 38.4 ഡിഗ്രി സെല്‍ഷ്യസ്. 38.5 ഡിഗ്രിയാണ് റബ്ബര്‍ ബോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ചൂട് കുറഞ്ഞു. 36.5 ഡിഗ്രി. ഈ മാസം 37.8 ഡിഗ്രി സെല്‍ഷ്യസ് ഫെബ്രുവരി 17-നും 11-നുമുണ്ടായി. 1999-ലും 2018-ലും 37.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് വന്നിരുന്നു. കോട്ടയത്ത് ആറുവര്‍ഷം മുമ്പ്മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഇത്ര ചൂട് വന്നിട്ടില്ല. ഈ മാസം 10 തവണ ചൂട് 37 ഡിഗ്രി കടന്നു.
Leave a Reply