നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചു ഞെട്ടിക്കുന്ന പ്രതികരണവുമായി നടി സോന നായര്‍. ഒരു ചാനൽ ചർച്ചക്കിടയിൽ ആണ് സോന നായര്‍ ഇതു പറഞ്ഞത്. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരു കാരണം കാണില്ലെ അങ്ങനെ ആലോചന വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കാണമെന്ന ആശയകുഴപ്പം ഉണ്ടാകുന്നത് എന്നും സോന നായര്‍ പറയുന്നു. സോന പറയുന്നത് ഇങ്ങനെ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റൂട്ട് എന്താണെന്ന് അറിയില്ല. രണ്ട് പേരും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ദിലീപ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ട കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് കുറ്റവിമുക്തനായിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന പ്രകൃതമുള്ളയാളാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്‍. അങ്ങനെയൊരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. പക്ഷെ അയാള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കശിക്ഷ തന്നെ നല്‍കണം.
ദിലീപിന്റെ വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമര്‍ശിച്ച സോന, ദിലീപിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തില്‍ കാര്യങ്ങളറിയാതെ അയാളെ അടച്ചാക്ഷേപിക്കുകയാണെന്നാണ് പറയുന്നത്.കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവരില്‍ പലരും ഒരു കാലത്ത് അയാളോടൊപ്പം കളിച്ച് ചിരിച്ച് നടന്നവര്‍ തന്നെയാണ്. നാളെ ചിലപ്പോ ദിലീപ് തെറ്റുകാരനല്ലെന്ന് വന്നാല്‍ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത് ചെയ്യുമെന്നും സോന ചോദിച്ചു. അഥവ ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാനായി കോടതിയും നിയമവ്യവസ്ഥിതികളുമുണ്ട്. അതിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത് ശരിയല്ല. സത്യാവസ്ഥ എന്തെന്നും പോലും അറിയാതെയാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന വിചാരണ. ആക്രമണത്തിന് ഇരയാക്കപ്പെട്ട’ നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്… അതുകൊണ്ട് കൂടി സംഭവത്തില്‍ പ്രതി ദിലീപ് ആകരുതെ എന്നാണ് പ്രാര്‍ത്ഥിച്ചത്. അഥവ ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലെ.അങ്ങനെ ആലോചന വരിന്നിടത്താണ് ആരുടെ കൂടെ നില്‍ക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നത്. കൃത്യമായ തെളിവുകളിലൂടെ നിയമനടപടികളിലൂടെ അയാള്‍ കുറ്റാരോപിതനാണെ് തെളിയുന്നത് വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും എന്നും സോന പറയുന്നു.