കോട്ടയം: കോറോണ വൈറസ് വ്യാപനത്തെത്തുടർന്നു നഗരത്തിലെങ്ങും ഹർത്താൽ പ്രതീതി. ഞായറാഴ്ചവരെ സജീവമായിരുന്ന നഗരമാണ് ഇന്നലെ മുതൽ ഹർത്താൽ പ്രതീതിയിലേക്കു മാറിയിരിക്കുന്നത്. കെറോണ ബാധയെ തുടർന്നു അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്തതാണ് നഗരത്തെ ശൂന്യമാക്കിയത്.
കടകമ്പോളങ്ങൾ തുറക്കുകയും സ്വകാര്യ- കെഎസ്ആർടിസി വാഹങ്ങൾ ഓടുകയും ചെയ്യുന്നുണ്ട് . എങ്കിലും മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ നഗരത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവും ഓട്ടോറിക്ഷകൾക്കും മറ്റു ടാക്സി വാഹനങ്ങൾക്കും ഓട്ടം കുറവുമാണ്.
സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കോട്ടയം കെഎസ്ആർടിസി, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്നലയെും ഇന്നും ജന സാന്നിധ്യം വളരെ കുറവായിരുന്നു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പ്രത്യക്ഷപ്പെടുന്നത്. രോഗഭീഷണിയുള്ള സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മുൻ കരുതലായി ഫേസ് മാസ്ക് ഉപയോഗം കൂടുതൽ ആളുകൾ പ്രാവർത്തികമാക്കിയിട്ടുണ്ട്.
Leave a Reply