സിനിമ ഗാനങ്ങളിലെ രാഗങ്ങളെ വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോജിക് മീഡിയ പ്രൊഡക്ഷന്‍ എന്ന യൂ ട്യൂബ് ചാനല്‍ തുടക്കം കുറിച്ച ‘ഗാനങ്ങളിലെ രാഗങ്ങള്‍’ എന്ന പ്രോഗ്രാം സംഗീത ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു…
മൂന്ന് എപ്പിസോഡുകളില്‍ ആയി സിനിമ ഗാനങ്ങളിലെ നാഗങ്ങളെ ആണ് പരിചയപ്പെടുത്തുന്നത് വരും എപ്പിസോഡുകളില്‍ സംഗീതവുമായുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു…
ഒട്ടനവധി ഹൃസ്വചിത്രങ്ങളും, മ്യൂസിക്കല്‍ ആല്‍ബങ്ങളും സംവിധാനം നിര്‍വഹിച്ചിട്ടുള്ള രമേഷ് കെ രാജന്‍ (Remesh K Rajan ) ആണ് ഈ പ്രോഗ്രാം സംവിധാനം നിര്‍വഹിക്കുന്നത്.

ഈ വിഷയം ചര്‍ച്ച ചെയുന്നത് ഗായകനും, സംഗീത അധ്യാപകനുമായ ശരത് ചന്ദ്ര ബോസ് (Sarath chandra bose) ആണ്. സ്‌ക്രിപ്റ്റ് നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ ജിത്തു പുലയന്‍ (jithu pulayan) ആണ്. ക്യാമറ കൈകാര്യം ചെയുന്നത് കിരണ്‍ കണ്ണായി (Kiran Kannayi).

ഓണ്‍ലൈന്‍ പ്രൊമോഷന്‍ : ചിക്കു ചാക്കോ (Chikku chacko)
സംഗീത ആസ്വാദകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പ്രോഗ്രാം വളരെ പെട്ടന്ന് തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വരും എപ്പിസോഡുകളില്‍ വ്യത്യസ്ഥങ്ങളായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാർത്ത: ചിക്കു ചാക്കോ

[ot-video][/ot-video]