കോട്ടയം റെഡ് സോണായതിന് പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായി അടയ്ച്ചു. ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രമാണ് ഇളവ്. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. ജോലി ആവശ്യത്തിനുള്ള യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ ആറുപേരും കോട്ടയം സ്വദേശികളാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കോട്ടയം-പത്തനംതിട്ട അതിർത്തികളും താൽക്കാലികമായി അടയ്ച്ചു. കീഴടി, മുണ്ടുകോട്ട, മൈലമൺ, ചാഞ്ഞോടി, അമര, വെങ്കോട്ട, മുണ്ടുകുഴി, കുട്ടൻചിറ, ആനപ്പാറ, പ്ലാച്ചിറപ്പടി, കല്ലുങ്കൽപ്പടി, നെടുങ്ങാടപ്പളളി, ആനിക്കാട് പഞ്ചായത്ത്, കോട്ടാങ്ങൽ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സമീപ പ്രദേശങ്ങൾ അടയ്ക്കുന്നത്.
	
		

      
      



              
              
              




            
Leave a Reply