കൊവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കൊവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി സുനില്‍കുമാറാകട്ടെ ഈ കൊവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ? കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം- ചെന്നിത്തല പറഞ്ഞു.

ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കൊവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കോവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്.

വാളയാറില്‍ ജനപ്രതിനിധികള്‍ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവനും കൊണ്ട് ഓടിവന്ന നമ്മുടെ സഹോദരങ്ങളെ വാളയാറില്‍ സര്‍ക്കാര്‍ തടയുകയുകയായിരുന്നു. അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല. വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകയാതന അനുഭവിക്കുന്നു എന്നറിഞ്ഞാണ് ജനപ്രതിനിധികള്‍ അവിടെ ചെന്നത്. അവരിലര്‍പ്പിതമായ കടമയാണ് ചെയ്തത്.

നമ്മുടെ സഹോദരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുയല്ല ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്യേണ്ടത്. വാളയാറില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സര്‍ക്കാരാണ്.

പാസില്ലാതെ കേരള അതിര്‍ത്തികളില്‍ എത്തുന്നവരെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ക്വാറന്റൈന് വിധേയമാക്കികൊണ്ട് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ അവിടെ എത്തിയത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാളെപോലും അതിര്‍ത്തി കടത്തിവിടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെക്ക് പോസ്റ്റുകളില്‍ ധാരാളം ആളുകള്‍ എത്തുമെന്നുള്ളത് മുന്‍കൂട്ടി കണ്ട് അവിടെ ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കി പാസ് നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പരിതാപകരമായ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ ജനപ്രതിനിധികള്‍ക്ക് അവിടെ പോകേണ്ടി വരില്ലായിരുന്നു.

സര്‍ക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ നാടകം കളിക്കുന്നതെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.

കോവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണ്. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ?

പോത്തന്‍കോട് സ്‌കൂളില്‍ പിഞ്ചുകുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്കൗട്ട് ലംഘനത്തിന് കേസെടുത്തില്ല. അതേ സമയം യോഗത്തിനും സമരത്തിനും സംബന്ധിച്ചതിന് അടൂര്‍ പ്രകാശ് എം.പിക്കും ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരെ കേസെടുത്തു.

മന്ത്രി സുനില്‍കുമാറാകട്ടെ ഈ കോവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?

മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ?

കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം.