സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ലക്ഷണങ്ങളുടെ കൂട്ടത്തിൽ രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയും ഉൾപ്പെടുത്തി. ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ-ടാം എൻ‌എച്ച്എസ് കൊറോണ വൈറസ് ലക്ഷണങ്ങളുടെ പട്ടികയിൽ വാസനയോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥയും ഉൾപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണങ്ങൾ നവീകരിക്കുവാൻ ശാസ്ത്ര ഉപദേഷ്ടാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ചുമയും പനിയും ഉള്ള ആളുകളോടായിരുന്നു ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇനി മുതൽ രുചിയും മണവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഉളവരോടും 7 ദിവസം ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഈ അവസ്ഥയ്ക്ക് അനോസ്മിയ എന്ന് പേരുപറയും. ഉയർന്ന താപനിലയോ അസുഖമോ ഇല്ലെങ്കിൽ ഏഴ് ദിവസത്തിന് ശേഷം സ്വയം ഒറ്റപ്പെടേണ്ട ആവശ്യമില്ലെന്നും ഉപദേശത്തിൽ പറയുന്നു. ജലദോഷം പോലുള്ള മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ലക്ഷണമായിരിക്കാം ഗന്ധവും രുചിയും നഷ്ടപ്പെടുന്നത്. പനിയും ചുമയും കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളായി തുടരുന്നുവെന്നും വിദഗ്ദ്ധർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച്, ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ യുകെയിലെ 1.5 മില്യൺ ആളുകളിൽ നിന്ന് കൊറോണ വൈറസ് ഉണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്ന രോഗലക്ഷണ വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ ലക്ഷണങ്ങൾ പ്രകടമാണെന്ന് അവർ പറഞ്ഞു. ക്ഷീണം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെട്ടതായി അവർ വെളിപ്പെടുത്തി. രോഗലക്ഷണങ്ങൾ അറിയില്ലെങ്കിൽ ജാഗ്രത പാലിക്കാൻ ആളുകളോട് പറയുന്നതിൽ അർത്ഥമില്ലെന്ന് ഗവേഷകനായ പ്രൊഫ. ടിം സ്‌പെക്ടർ പറഞ്ഞു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ യുകെ ചീഫ് മെഡിക്കൽ ഓഫീസർമാർ വൈറസിന്റെ ലക്ഷണങ്ങൾ നിരന്തരം അവലോകനം ചെയ്യുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

പനി, ചുമ, ക്ഷീണം എന്നീ സാധാരണ ലക്ഷണങ്ങളോടൊപ്പം ആളുകളിൽ തൊണ്ടവേദന, അതിസാരം, തലവേദന, രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥ, ചെങ്കണ്ണ് തുടങ്ങിയവയും കാണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ ലക്ഷണങ്ങൾ ഉള്ള ആളുകൾ കർശനമായി ഏഴു ദിവസം വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ കൃത്യമായി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രോഗബാധിതരായവർ ജോലിയിലേയ്ക്ക് തിരികെയെത്തിയെന്ന് പ്രൊഫ. സ്പെക്ടർ ആരോപിച്ചു.