അച്ഛൻ തോമസ് മാർക്കിളുമായുള്ള അടുത്ത ബന്ധം വഷളാകാൻ കാരണം ചില ബ്രിട്ടീഷ് മാധ്യമങ്ങളാണെന്ന് മേ​ഗൻ മാർ‌ക്കിൾ. അച്ഛന് പണം നൽകി പലരും അദ്ദേഹത്തിൽ നിന്ന് വാർത്തകൾ സൃഷ്ടിച്ചിരുന്നുവെന്നും മേ​ഗൻ വെളിപ്പെടുത്തി. പുതിയ കോടതി വ്യവഹാര രേഖകളിലാണ് മേ​ഗൻ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അച്ഛനുമായുണ്ടായിരുന്ന സാമ്പത്തികപരമായ ബന്ധത്തെക്കുറിച്ചും മേ​ഗൻ പരാമർശിക്കുന്നുണ്ട്. മേ​ഗൻ അച്ഛന് സാമ്പത്തിക സഹായങ്ങൾ നൽകുന്നില്ലെന്നും തന്റെ വിദ്യാഭ്യാസത്തിനു വേണ്ടി അച്ഛനെടുത്ത വായ്പ പോലും തിരിച്ചടയ്ക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം നിരാകരിച്ചിരിക്കുകയാണ് മേ​ഗന്റെ വക്കീൽ. ഇത്തരത്തിലുള്ള തിരിച്ചടവുകളെക്കുറിച്ച് മേ​ഗന് അറിവില്ലായിരുന്നുവെന്നാണ് വക്കീൽ പറയുന്നത്.

മേ​ഗൻ സമ്പാദിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ സഹായിക്കുന്നുണ്ട്. 2014 തൊട്ട് മേ​ഗൻ അച്ഛനെ സഹായിക്കുന്നുണ്ട്. ഹാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച കാലത്താണ് മേ​ഗനും അച്ഛനും തമ്മിൽ സംസാരിക്കുന്നതു നിർത്തിയത്. ഇതിനു ശേഷമാണ് മേ​ഗൻ അച്ഛനെ സഹായിക്കാതെയായതെന്നും വക്കീൽ പറയുന്നു. ഹാരിയുമായുള്ള മേ​ഗന്റെ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തോമസ് മാർക്കിൾ ആരോ​ഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മേ​ഗനുമായി ബന്ധപ്പെട്ട് നെ​ഗറ്റീവ് വാർത്തകൾ ഉണ്ടാക്കുകയാണ് ചില ബ്രിട്ടീഷ് മാധ്യങ്ങളെന്നും താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അകന്നുകഴിയുന്ന അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു പറച്ചിൽ നടത്താൻ ഈ മാധ്യമങ്ങൾ മേ​ഗനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.

2019ൽ ഇരുവരും തമ്മിലുള്ള അകൽച്ച സംബന്ധിച്ച് മേ​ഗൻ തോമസ് മാർക്കിളിന് അയച്ച കത്തുകൾ പരസ്യമായിരുന്നു. ഇവ ചില മാധ്യമങ്ങൾ തന്റെ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയെന്നും അവ മാധ്യമങ്ങൾക്ക് നൽകിയതിലൂടെ അച്ഛൻ തന്റെ സ്വകാര്യത ലംഘിക്കുകയായിരുന്നുവെന്നും കാണിച്ച് മേ​ഗൻ പരാതിപ്പെട്ടിരുന്നു. തന്റെ എഴുത്തുകളിൽ പത്രങ്ങൾ എഡിറ്റിങ് നടത്തിയിരുന്നെന്നും മേ​ഗൻ ആരോപിച്ചിരുന്നു.