പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങി തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 33കാരിയെയാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
എംഎ, ബി എഡ് ബിരുദങ്ങള്‍ നേടിയിട്ടുള്ള അജിത എന്ന യുവതിയെ രണ്ട് ദിവസമായി കാണാതായിരുന്നു. ആരോടും പറയാതെ യുവതി നാടുവിടുകയായിരുന്നു.
തനിക്ക് കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടു വിട്ട് ഇറങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. വിവാഹമോചിതയായ അജിതയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.
വീടുകളില്‍ ട്യൂഷന്‍ എടുത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് അജിത കുടുംബം പുലര്‍ത്തിയിരുന്നത്. പി എസ് സി പരീക്ഷ പലപ്രാവശ്യം എഴുതിയെങ്കിലും റിങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് മനോ വിഷമത്തില്‍ ആയിരുന്നു അജിത.
രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
Leave a Reply