ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബിഷപ്പ് കെ.പി. യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ ചിലത് മരവിപ്പിച്ചു. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപയാണ്.

സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ്. ഈ തുക ഏതൊക്കെ തരത്തിലാണ് ചെലവിട്ടിരുക്കന്നതെന്ന് കണ്ടെത്തുകയാണ് പ്രധാനം. യോഹന്നാന്റെയും ചര്‍ച്ചിന്റെയും പ്രധാന അക്കൗണ്ടുകളെല്ലാം ഉടന്‍ മരവിപ്പിക്കും. നാല് ദിവസം നീണ്ട റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി വിശകലനം ചെയ്യാനാണ് തീരുമാനം.

വിദേശനാണ്യ വിനിമയ, നിയന്ത്രണച്ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായും ലംഘിച്ചാണ് കെ.പി. യോഹന്നാന്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ആ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം ബിഷപ്പിനെതിരെ കേസെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് കുഴല്‍പ്പണയിടപാടുകള്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം പണം ചെലവഴിച്ചതിന്റെ കൃത്യമായ രേഖകള്‍ പലതും ചര്‍ച്ച് അധകൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കരുതുന്നു. ഇന്ത്യയുടെ സുവിശേഷവ ത്കരണത്തിനു വേണ്ടിയെന്നു പറഞ്ഞ് യുഎസിലെയും കാനഡയിലെയും ക്രിസ്ത്യന്‍ സ്ഥാപങ്ങളില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്നുമാണ് യോഹന്നാന് പണം ലഭിച്ചിട്ടുള്ളത്.

ഇങ്ങനെ കടത്തിയ പണമെല്ലാം യോഹന്നാനും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചിരുന്ന ട്രസ്റ്റുകളാണ് കൈകാര്യം ചെയ്തിരുന്നത്. നാലു ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടി രൂപയില്‍ നല്ലൊരും പങ്കും ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിച്ചിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ആരാധനാ കേന്ദ്രത്തില്‍ നിന്നാണ് നാലു കോടി പിടിച്ചത്.