യുവാക്കളെ ത്രസിപ്പിക്കുന്ന മറ്റൊരു ഇറോട്ടിക് ത്രില്ലർ കൂടി തെലുങ്കിൽ നിന്ന് എത്തുകയാണ്. കമ്മിറ്റ്‌മെന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും ആണ് ഈ ടീസറിന്റെ പ്രധാന ആകർഷണം. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മികാന്ത് ചെന്ന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വലിയ ക്യാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ നൽകുന്ന സൂചന. നരേഷ് കുമരൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ്. സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് കാർത്തിക് – അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്നാണ്. പ്രവി പുടി ആണ് കമ്മിറ്റ്‌മെന്റ് എഡിറ്റ് ചെയ്തിരിക്കുന്നത്. തെലുഗു ഫിലിം നഗർ യൂട്യൂബ് ചാനലിൽ ഇന്നാണ് ഈ ടീസർ റീലീസ് ചെയ്തത്. റീലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ടീസർ നേടിയെടുത്തത് എന്ന് തന്നെ പറയാൻ സാധിക്കും. ചിത്രം തീയേറ്റർ റീലീസ് ആണോ അതോ ഒറ്റിറ്റി പ്ലാറ്റ്ഫോമിലാണോ എത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ