ന്യൂസ് ഡെസ്ക് , മലയാളം യുകെ
തലസ്ഥാനനഗരിയിലെ വൈറസ് വ്യപന തോത് ഒരാഴ്ചയ്ക്കുള്ളിൽ 12 ശതമാനം ഉയർന്നത് ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. തലസ്ഥാനനഗരിയിലെ രോഗവ്യാപനം പല 3 ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളെക്കാൾ ഉയർന്ന നിരക്കിലാണ്. പ്രത്യേകിച്ച് ക്രിസ്മസ് രണ്ടാഴ്ചയ്ക്കപ്പുറം എത്തിനിൽക്കുന്ന സന്ദർഭത്തിൽ രോഗവ്യാപനം കൂടുതൽ ഉയരാനുള്ള സാധ്യതയിലേക്കാണ് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടുന്നത്.
വൈറസ് വ്യാപന തോത് ഈ രീതിയിൽ തുടരുകയാണെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ക്രിസ്മസിന് മുമ്പ് ഈ മാസം തന്നെ വേണ്ടിവരുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയാൻ ജനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആവശ്യപ്പെട്ടു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത് ലണ്ടനിലെ രോഗവ്യാപന തോത് മാഞ്ചസ്റ്റർ, ലീഡ്സ്, ബ്രിസ്റ്റോൾ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളുള്ള പല സ്ഥലങ്ങളേക്കാൾ ഉയർന്നതാണ് എന്നാണ്.
ലണ്ടനിൽ ഇനി 3 ടയർ നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുന്നത് ഇതിനോടകംതന്നെ മഹാമാരി കാരണം പ്രതിസന്ധിയിലായ പല വ്യവസായങ്ങളും കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Leave a Reply