സ്വന്തം ലേഖകൻ

ഡിസംബർ 26ന് ഒരുപറ്റം സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ റീറ്റെയിൽ സ്റ്റാഫിന് അവധി നൽകുന്നു. വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടക്കുന്ന ദിനമായി അറിയപ്പെടുന്ന ബോക്സിങ് ഡേയിൽ അവധി നൽകാനാണ് കടയുടമകളുടെ തീരുമാനം. അസ്ഡ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ഏറ്റവും മികച്ച ക്രിസ്മസ് ബോണസും പ്രഖ്യാപിച്ചുകഴിഞ്ഞു. വർഷങ്ങളായി ക്രിസ്മസിന് ശേഷമുള്ള ദിവസം ഷോപ്പിംഗ് മാളുകളിൽ ഉത്സവത്തിന്റെ പ്രതീതിയാണ്. ഉപഭോക്താക്കളുടെ തിരക്ക് അധികരിക്കുന്ന പ്രത്യേക ദിവസങ്ങളിൽ ഒന്നാണത്. ആ ദിവസം അവധി ലഭിക്കുക എന്നത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്.

ഈ വർഷം ചരിത്രത്തിലെ മറ്റേത് വർഷത്തേക്കാളും അത്ഭുതങ്ങളും, അസംഭവ്യമായ കാര്യങ്ങളും നിറഞ്ഞതായിരുന്നു. വർഷം അവസാനിക്കാറായെങ്കിലും ഭാവിയെ പറ്റി കാര്യമായ ധാരണയില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. ബിസിനസ്സിൽ ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റൊരു കാലയളവ് ചൂണ്ടിക്കാണിക്കാൻ ഇല്ല. നവംബർ മാസം മുഴുവൻ ആവശ്യ വസ്തുക്കൾ വിൽക്കുന്നതല്ലാത്ത കടകൾ അടച്ചിട്ടിരുന്നതും മാർക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. ഈ വർഷത്തെ ക്രിസ്മസ് കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കാൻ ആവുമോ എന്നുപോലും ജനങ്ങൾക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നിലവിലുള്ള ഫൈവ് ഡേ കോവിഡ് -19 റിലാക്സേഷൻ പ്രോട്ടോകോൾ പ്രകാരം കടകൾ തുറന്നു പ്രവർത്തിക്കാമെങ്കിൽ കൂടി ബോക്സിങ് ദിനത്തിൽ കടകൾക്ക് അവധി നൽകാനുള്ള നീക്കത്തിലാണ് ഉടമകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെയിൻസ് സിഇഒ ആയ റോഡ്ജർ ബേൺലി പറയുന്നു, ” വർഷത്തിലെ ഏറ്റവും തിരക്കുപിടിച്ച സമയമാണിത്, പക്ഷേ ഞങ്ങളുടെ ജീവനക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരമാണ് ഞങ്ങൾ നൽകുന്നത്. ലോക് ഡൗൺ കാരണം മാസങ്ങളോളം പ്രിയപ്പെട്ടവരെ കാണാതെ ബുദ്ധിമുട്ടി കഴിഞ്ഞവരുണ്ട്. അവർ കുടുംബങ്ങളോടൊപ്പം സന്തോഷമായിരിക്കട്ടെ. ഡിസംബർ 27 വരെ ഷോപ്പുകൾക്ക് അവധിയായിരിക്കും”.

വെയിട്രോസ്, അസ്ഡ, ആൽഡി, വിക്‌സ്, ഹോം ബാർഗൈൻസ്, ഹോം ബേസ്, പെറ്റ്സ് അറ്റ് ഹോം, ദി എന്റർടെയ്നർ, മാർക്സ് ആൻഡ് സ്പെൻസർ, ജോൺ ലൂയിസ് എന്നീ ബ്രാൻഡ് സ്ഥാപനങ്ങൾക്കും ബോക്സിങ് ദിനത്തിൽ അവധിയായിരിക്കും.