കേന്ദ്രമന്ത്രി ശ്രീപദ് നായികിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. കര്‍ണ്ണാടകയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയ ശ്രീപദ് നായികും മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കര്‍ണ്ണാടകയിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. ഗോകര്‍ണ്ണത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രിയും കുടുംബവും. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.