അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും കുടംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്ഷണം പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.

അതെ സമയം സന്ദര്‍ശന തീയതി അടക്കുമുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നു ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. റോസ് ഗാര്‍ഡനില്‍ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന് മോദിയുടെ ക്ഷണം. വൈറ്റ്ഹൗസില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി. കൂടാതെ ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ സംരഭകത്വ ഉച്ചക്കോടിക്കായി ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. അമേരിക്കന്‍ ബിസിനസ് രംഗത്തെ പ്രമുഖയും മുന്‍ ഫാഷന്‍ മോഡലുമാണ് ഇവാങ്ക ട്രംപ്. മോദിക്കു നന്ദി അറിയിച്ചു കൊണ്ട് ഇവാങ്ക ട്വീറ്റ് ചെയ്തിരുന്നു.