ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ ബിഗ് ബോസിലെത്തിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ആര്യ ഷോ യിലൂടെ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലും നടത്തിയിരുന്നു. അതിലൊന്ന് താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് പറഞ്ഞതായിരുന്നു. അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ തന്റെ പ്രണയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. നല്ലൊരു തേപ്പ് കിട്ടി, ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല തുടങ്ങി ആരാധകര്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള വ്യക്തമായ ഉത്തരങ്ങള്‍ ആര്യ പറയുന്നു.

ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് തേപ്പുപെട്ടിയുടെ ചിത്രം മാത്രമായിരുന്നു ആര്യ പങ്കുവെച്ചത്. ബോയ്ഫ്രണ്ട് തന്നെ തേച്ചു എന്നാണ് നടി ഉദ്ദേശിച്ചത്. പിന്നാലെ വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആര്യ പറയുന്നു. മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു.

രണ്ടാം വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നേ ഇല്ല. എപ്പോഴാണ് ജാനിനെ പരിചയപ്പെടുത്തുന്നതെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കൂടി ആര്യ വെൡപ്പെടുത്തുന്നു. ഞാനിപ്പോള്‍ ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ്. എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യ. ഞാന്‍ സ്‌നേഹിക്കുന്നത് എന്നെ തന്നെയാണെന്നും ആര്യ സൂചിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ സത്യമാണോ അതോ നുണയോ എന്നാണ് അടുത്ത ചോദ്യം. ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു. കണ്ടുപിടിച്ചു അല്ലേ എന്നാണ് ആര്യയുടെ മറുപടി. രസകരമായ കാര്യം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെ ഈ കമന്റിന് താഴെ ആര്യ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ചോദ്യത്തിന് പിന്നില്‍ ഷാനാണെന്ന സൂചന കൂടി നടി നല്‍കിയിരിക്കുകയാണ്. വീണ നായര്‍ ഏറ്റവും അടുത്ത സുഹൃത്താണ്. അതുപോലെ ബിഗ് ബോസിലെ പ്രിയപ്പെട്ടൊരാള്‍ ഫുക്രുവാണ്.

ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യമാണ് ശ്രദ്ധേയമായവ. ബിഗ് ബോസിന്റെ ആരാധികയാണ് ഞാന്‍. എന്റെ സ്‌നേഹം എന്നും അതിനൊപ്പം ഉണ്ടാവും. സ്റ്റാര്‍ട്ട് മ്യൂസിക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഞാന്‍ എന്റെ കുഞ്ഞിനെ എങ്ങനെ സ്‌നേഹിക്കുന്നു. അതുപോലെ ആ പരിപാടിയെയും സ്‌നേഹിക്കുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ബഡായ് എന്നാണ് ഉത്തരം. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു.

അഭിനയ ജീവിതത്തില്‍ സന്തോഷവതിയും യഥാര്‍ഥ ജീവിതത്തില്‍ സന്തോഷമില്ലേ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമില്ല. ജീവിതത്തിന്റെ നല്ല വശം നോക്കിയാല്‍ എന്നെ സത്യസന്ധമായി ആളുകള്‍ സ്‌നേഹിക്കുന്നത് കണക്കിലെടുത്താല്‍ അത് മനോഹരവും സന്തോഷം നല്‍കുന്നതുമാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്ന്. പതിയെ അതിനെ മറികടന്ന് വരികയാണെന്നും ആര്യ പറയുന്നു.