മെൽബൺ : മുൻ വത്തിക്കാൻ ട്രഷറർ ജോർജ്ജ് പെല്ലിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കിയ കോടതി ഉത്തരവ് തങ്ങൾ ലംഘിച്ചുവെന്ന കുറ്റം മാധ്യമങ്ങൾ കോടതിയിൽ ഏറ്റുപറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന തെറ്റായ ആരോപണത്തിന്റെ പേരിൽ 2018 ഡിസംബറിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. വിചാരണയും വിധിന്യായവും റിപ്പോർട്ടുചെയ്യുന്നത് കോടതി വിലക്ക് നിലനിൽക്കെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ കർദിനാളിനെ അപഹസിച്ചുകൊണ്ട് കഥകൾ മെനഞ്ഞുകൊണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി. ഇതിന്റെ ചുവടു പിടിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും കർദിനാൾ പെല്ലിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.

13 മാസം ജയിലിൽ കഴിഞ്ഞതിന് ശേഷം ലൈംഗിക പീഡനക്കേസിൽ നിന്ന് പെല്ലിനെ ആസ്‌ട്രേലിയൻ പരമോന്നത കോടതി കുറ്റവിമോചനം നല്കുകയാണുണ്ടായത്. കർദിനാൾ പെല്ലിന്റെ അഞ്ച് ശിക്ഷകൾ കോടതി അസാധുവാക്കുകയും അദ്ദേഹം റോമിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂസ് കോർപ്പ്,നയൻ, മുൻ ഫെയർഫാക്സ് പ്രസിദ്ധീകരണങ്ങൾ, മാമാമിയ, റേഡിയോ 2 ജിബി എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കായി മീഡിയ കമ്പനികളുടെ അഭിഭാഷകർ ഔദ്ദ്യോഗിക കുറ്റസമ്മതം നടത്തി.പകരമായി, വ്യക്തിഗത റിപ്പോർട്ടർമാർക്കും എഡിറ്റർമാർക്കും എതിരായ 46 കുറ്റങ്ങൾ ഉൾപ്പെടെ ബാക്കി 58 ചാർജുകൾ ഉപേക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ സമ്മതിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്റെ ചിലവ് മാധ്യമ കമ്പനികൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു അതോടൊപ്പം ഓരോ ലംഘനത്തിനും 500,000 ഡോളർ വരെ പിഴയും അടക്കേണ്ടതുണ്ട്.. ഈ വിഷയത്തിൽ കോടതിയുടെ അടുത്ത ഹിയറിംഗ് ഫെബ്രുവരി 10 ന് ആരംഭിക്കും. കർദിനാൾ പെൽ ഈകേസിൽ തുടർ നടപടികൾക്കില്ല എന്നും ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾക്കനുസരിച്ച് അദ്ദേഹം എല്ലാവരോടും ക്ഷമിച്ചു എന്നും അറിയിച്ചിരുന്നു.