കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് (മണിയൻപിള്ള രാജു) സുധീർ കുമാർ മതിയെന്ന്; ഒരിക്കൽ മാത്രമേ ഞാൻ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളൂ, ബാലചന്ദ്ര മേനോൻ പറയുന്നു

കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് (മണിയൻപിള്ള രാജു) സുധീർ കുമാർ മതിയെന്ന്; ഒരിക്കൽ മാത്രമേ ഞാൻ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളൂ, ബാലചന്ദ്ര മേനോൻ പറയുന്നു
December 02 03:44 2020 Print This Article

സൂപ്പർ താരങ്ങളെ പിറകെ നടക്കുക തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായതിനാൽ സൂപ്പർ താരങ്ങളല്ല മറിച്ച് സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താൻ ഒരിക്കൽ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി അത് തരികയും ചെയ്തുവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോൻ പറഞ്ഞു.

സൂപ്പർ താരങ്ങളെയല്ല സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാൻ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു അത് ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പർ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേൾക്കാൻ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്. താരങ്ങൾക്ക് പുറമേ സിനിമ ചെയ്യാൻ നടന്നാൽ അത്തരം അനുഭവങ്ങൾ വരും അതുകൊണ്ട് പൂർണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം.

ഞാൻ മറ്റു നടന്മാർക്ക് കൂടുതൽ അവസരം നൽകാതിരുന്നത് നടനെന്ന നിലയിൽ ഞാൻ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാൻ കൊണ്ടു വന്നിട്ടുണ്ട്. മണിയൻ പിള്ള രാജു , ബൈജു തുടങ്ങിയ നടന്മാരെ ഞാൻ സിനിമയിൽ അവതരിപ്പിച്ചു. ‘മണിയൻ പിള്ള അഥവാ മണിയൻ പിള്ള’ എന്ന സിനിമയിൽ കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് സുധീർ കുമാർ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്’.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles