ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുമ്പോൾ ഇനിയും രോഗവ്യാപനം തടയാനും അതിനുള്ള മാർഗങ്ങൾ ഒരുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തുന്നതിനായി എൻ‌എച്ച്എസ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള എൻ‌എച്ച്എസ് ആപ്പിലേക്ക് ഈ സൗകര്യം എത്തുമെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട്‌ ചെയ്തിരുന്നു. ജനങ്ങൾക്ക് കോവിഡ് മുന്നറിയിപ്പ് നൽകാൻ ഇംഗ്ലണ്ടും വെയിൽസും ഉപയോഗിക്കുന്ന എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ഇത് വ്യത്യസ്തമാണ്. കുറച്ച് ആളുകൾ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം, പത്തു ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലായിടത്തും വാക്‌സിനുപുറമെ ഒരു വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി കരുതേണ്ടിയിരിക്കുന്നു. ഇതിനായി ഒരു ആപ്പാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോഗിച്ച് ഒരാളുടെ കോവിഡ് വിശദാംശങ്ങള്‍ അധികൃതര്‍ക്ക് അറിയാം. ഇത് പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും. ഇംഗ്ലണ്ടിലെ രോഗികൾക്ക് മാത്രം സേവനം നൽകുന്ന എൻ‌എച്ച്എസ് ആപ്ലിക്കേഷൻ ഇതിനകം തന്നെ ഉപയോക്താക്കളുടെ ജിപി സേവനങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ആപ്ലിക്കേഷൻ ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ എൻ‌എച്ച്എസ് നമ്പർ, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി നിങ്ങളുടെ പാസ്‌പോർട്ടിന്റെ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം. തുടർന്ന് മുഖം സ്കാൻ ചെയ്യും. ആരോഗ്യ മേഖലയിൽ ഇതൊരു മുന്നേറ്റമാകുമെന്ന് പറയപ്പെടുമ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഇനിയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ആളുകൾ മറ്റൊരാളുടെ കോഡിന്റെ സ്ക്രീൻഷോട്ട്, സ്വന്തം മുഖം എഡിറ്റുചെയ്ത് ഉണ്ടാക്കിയെടുക്കുമ്പോൾ അത് പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

ഈ “പാസ്‌പോർട്ടുകൾ” ഒരുപക്ഷേ വിദേശയാത്രയ്ക്ക് ഉപയോഗിക്കാൻ സാധിക്കില്ല. വിവിധ രാജ്യങ്ങളുടെ രോഗപ്രതിരോധ പദ്ധതികളെ പിന്തുണയ്ക്കാനായുള്ള ഒരു അന്താരാഷ്ട്ര പദ്ധതിക്ക് ആവശ്യമായ സവിശേഷതകൾ എന്താണെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്.