ന്യൂസ് ഡെസ്ക് മലയാളം യുകെ

എഡിൻബറോ ഇന്ത്യൻ കോൺസൽ ജനറൽ ബിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് 2023 ന്റെയും യുസ്മ നാഷണൽ കലാമേളയുടെയും മുഖ്യാതിഥിയായി പങ്കെടുക്കും. 2006 -ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ലോകത്ത് അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്വബോധത്തിന്റെ പ്രതീകമാണ് ബിജയ് സെൽവരാജ് .

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കൽ സ്വദേശിയായ സെൽവരാജ് ഏർക്കാടുള്ള മോണ്ട്‌ഫോർട്ട് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് 1997-ൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1999-ൽ അളഗപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1999-ൽ മധുര കോട്ട്‌സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ചേർന്ന് 2002 വരെ അവിടെ ജോലി ചെയ്തു. 2010 മുതൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറി (പ്രസ് ആൻഡ് പൊളിറ്റിക്കൽ) ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 2013-ൽ ബംഗ്ലാദേശിലേക്ക് ഫസ്റ്റ് സെക്രട്ടറിയായി (വാണിജ്യ) മാറി, 2016 വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന്, 2016-18 വരെ ഡെപ്യൂട്ടി സെക്രട്ടറിയായും (പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച്) 2018 ഏപ്രിൽ മുതൽ തിരുവനന്തപുരത്ത് എമിഗ്രന്റ്സ് പ്രൊട്ടക്റ്ററായും പ്രവർത്തിച്ചു.

തമിഴിലും മലയാളത്തിലും ഹിന്ദിയിലും അറബിയിലും ഉള്ള ഭാഷ നൈപുണ്യം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനും ഒട്ടേറെ നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയും സ്കോട്ട്‌ ലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിച്ചതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകം. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ , വാണിജ്യം എന്നീ മേഖലകളിൽ ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഗവൺമെന്റുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ഇടപഴകാനും ആശയങ്ങൾ കൈമാറാനും ഇന്ത്യയിലെയും സ്കോഡയിലെയും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി .


മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

മലയാളം യുകെ അവാർഡ് നൈറ്റ് 2023: മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം 500 പൗണ്ട് വീതം. കൂടുതൽ വിവരങ്ങൾ അറിയാം

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.