ഇന്റര്‍നാഷണല്‍ ഡെസ്‌ക്.
യു എസ് എ യിലെ ചിക്കാഗോ ആസ്ഥാനമായി

ബിനോയ് തോമസ്‌

പ്രവര്‍ത്തിക്കുന്ന യൂണീഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘ഗാഗുല്‍ത്തായിലെ ദുഃഖവെള്ളി’ എന്ന വീഡിയോ ആല്‍ബം യു റ്റിയൂബില്‍ റിലീസായി. ആഗോള മലയാളി ക്രൈസ്തവ സമൂഹത്തിന് എക്കാലത്തും പ്രത്യേകിച്ച് പീഠാനുഭവ ആഴ്ച്ചയില്‍ പാടി പ്രാര്‍ത്ഥിക്കാനുതകുന്ന മനോഹരമായ ഗാനമാണിത്. ബിനോയ് തോമസ് ചിക്കാഗോയുടെ രചനയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി

ക്രിസ്റ്റി ഫ്രാന്‍സീസ്‌

സുന്ദര്‍ ടീം മെമ്പറായ ക്രിസ്റ്റി ഫ്രാന്‍സീസ് ഈണവും ഓര്‍ക്കസ്‌ട്രേഷനു നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം സംഗീത ലോകത്തെ നിറ സാന്നിധ്യമായ രമ്യാ വില്‍സനാണ് ആലപിച്ചിരിക്കുന്നത്. സിജു, അലീന, സാന്ദ്ര എന്നിവര്‍ കോറസ്സ് പാടിയിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രമ്യ വില്‍സണ്‍

ചാലക്കുടിയിലെ കനക മലയിലാണ് മനോഹരമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. ക്രിസ്തുവിന്റെ പീഠാനുഭവമാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. യു എസ് എ മലയാളികള്‍ക്കിടയില്‍ ഈ ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഫാ. നോയല്‍ കുരിശിങ്കല്‍, പ്രശസ്ത കലാകാരന്‍ ആന്‍സന്‍ കുറുംമ്പം തുരുത്തേല്‍, സിനിമാ താരം രവിവാഴയില്‍ എന്നിവര്‍ ആശംസ അറിയ്ച്ചു.

ഈ ഗാനത്തിന്റെ യൂ ട്യൂബ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു.