ട്രം​പി​ന്‍റെ ഇ​ഷ്ട വി​മാ​നം ക‌​ട്ട​പ്പു​റ​ത്ത്! ന്യൂ​യോ​ര്‍​ക്കി​ലെ ഓ​റ​ഞ്ച് കൗ​ണ്ടി എ​യ​ര്‍ പോ​ര്‍​ട്ട് റാം​പി​ലാ​ണ് ഇ​പ്പോ​ൾ വി​മാ​ന​മു​ള്ള​ത്. 2010 ല്‍ ​പോ​ള്‍ അ​ല​നി​ല്‍ നി​ന്നാ​ണ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഈ ​ബോ​യിം​ഗ് 757 വി​മാ​നം വാ​ങ്ങി​യ​ത്. 228 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്ന ഈ ​വി​മാ​നം ട്രം​പ് പു​തു​ക്കി​പ്പ​ണി​ത് 43 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ക്കി മാ​റ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കി​ട​പ്പു​മു​റി, ഭ​ക്ഷ​ണ​ശാ​ല, ഗെ​സ്റ്റ് സ്യൂ​ട്ട്, ഡൈ​നി​ങ് റൂം, ​വി​ഐ​പി ഏ​രി​യ, ഗാ​ല​റി എ​ന്നി​ങ്ങ​നെ വി​മാ​നം പ​രി​ഷ്ക​രി​ച്ചു. ഇ​രി​പ്പി​ട​ങ്ങ​ളി​ലെ ഹെ​ഡ്റെ​സ്റ്റി​ൽ 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ല്‍ കു‌​ടും​ബ ചി​ഹ്നം പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​ര്‍ പ​റ​ക്കു​ന്ന​തി​ന് ഏ​താ​ണ്ട് 15,000 ഡോ​ള​ര്‍ (10 ല​ക്ഷം രൂ​പ) മു​ത​ല്‍ 18,000 ഡോ​ള​ര്‍ (13 ല​ക്ഷം രൂ​പ) വ​രെ​യാ​ണ് ചെ​ല​വ്.