തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.
ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.
കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.
പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.
Leave a Reply