പ്രേക്ഷകരോട് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. യുഎസിലെ പഠനകാലത്ത് താന്‍ നേരിട്ട വെല്ലുവിളികള്‍ മുതല്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടം വരെയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ നീണ്ട കത്തിലൂടെ പങ്കു വെച്ചത്.ഷൂട്ടിനിടെ മാരക പരുക്കേറ്റ തനിക്ക് ലോക് ഡൗണ്‍ മാര്‍ച്ച് രണ്ടിന് തന്നെ തുടങ്ങിയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.

അപകടത്തേത്തുടര്‍ന്ന് മൂന്ന് സ്റ്റിച്ച് എന്റെ മൂക്കിലുണ്ട്. ആ അപകടത്തില്‍ നിന്നുണ്ടായ ഏറ്റവും ചെറിയ മുറിവാണത്. കുറച്ചുനാളത്തേക്ക് അല്ലെങ്കില്‍ എല്ലാക്കാലത്തേക്കും ആ പാട് എന്റെ മുഖത്തുണ്ടാകും.

തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖം തറയിലടിക്കുന്നതിന് മുന്നേ കൈ കുത്താന്‍ കഴിഞ്ഞതാണ് രക്ഷയായത്.വീഴ്ച്ചയുടെ ഞെട്ടലില്‍ 80 ശതമാനം പേര്‍ക്കും അത് കഴിയാറില്ല. അദ്ദേഹം കുറിച്ചു.

പുതിയ ചിത്രമായ ‘മലയന്‍കുഞ്ഞിന്റെ’ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയായിരുന്നു ഞാന്‍. എന്റെ ലോക്ക്ഡൌണ്‍ കലണ്ടര്‍ അത് കൊണ്ട് തന്നെ മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. അപകടത്തില്‍ നിന്നും ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു,’ ഫഹദ് കുറിച്ചു.

മഹേഷ്‌ നാരായണ്‍ ചിത്രം ‘മാലിക്’ ഓ ടി ടയില്‍ റിലീസ് ചെയ്യും എന്നും ഫഹദ് കുറിപ്പില്‍ അറിയിച്ചു. ‘ഓ ടി ടിയില്‍ റിലീസ് ചെയ്ത എന്റെ മറ്റു ചിത്രങ്ങള്‍ പോലെയല്ല, ‘മാലിക്’ ഒരു തിയേറ്റര്‍ അനുഭവം എന്ന രീതില്‍ തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സിനിമയാണ്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കാണിക്കാനായി നൂറു ശതമാനം റെഡി ആക്കപ്പെട്ടിരുന്ന സിനിമ. ഓ ടി ടി റിലീസ് എന്നത് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കൂട്ടയില്‍ എടുത്ത ഒരു തീരുമാനമാണ്.’

‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കില്‍’ അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ഫാസിൽ എത്തുന്നു. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദിന്റെ വളരെ വ്യത്യസ്‌ത ലുക്കിലുള്ള മേക്കോവർ ശ്രദ്ധേയമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ‘ബാഹുബലി’ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം സംവിധാനം ചെയ്യുന്നത്.

തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്ന് ഫഹദ് കുറിപ്പിൽ പറഞ്ഞു. നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറഞ്ഞു.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്ത് എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു” ഫഹദ് കുറിച്ചു.

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടയിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.