കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തി. കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. നിമിഷങ്ങൾ കൊണ്ട് തന്നെ തമിഴ്–മലയാള സിനിമാലോകം ഇതേറ്റെടുത്തിരിക്കുകയാണ്.

കൈതി, മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്. ഗ്യാങ്സ്റ്റര്‍ സിനിമയാകും വിക്രം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ