ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പിനുള്ള ഷെഡ്യൂള്‍ പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം നിശ്ചയിച്ചിട്ടുള്ളത്.
ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഓരോ ടീമും ആറ് പരമ്പരകള്‍ വീതം കളിക്കും. ഇന്ത്യ ഹോം സീരിസുകളില്‍ ശ്രീലങ്കയെയും ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും നേരിടും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിദേശ പരമ്പരകളിലെ ഇന്ത്യയുടെ പ്രതിയോഗികള്‍.
നിലവിലെ ചാംപ്യന്‍ ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവയാണ് കിവികളുടെ എവേ എതിരാളികള്‍.
ആദ്യ എഡിഷന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ പാകത്തിലെ ഫലമാണ് ടീം ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ ലക്ഷ്യമിടുന്നത്.
Leave a Reply