സ്വന്തം കുഞ്ഞിനെ പെറ്റമ്മ ഇല്ലാതാക്കി എന്ന് കേൾക്കുമ്പോൾ തന്നെ ഏവർക്കും ഒരു മരവിപ്പ് ആയിരിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഹതഭാഗ്യയായ അമ്മയായ ദിവ്യ ജോണിക്ക് അത് ചെയ്യേണ്ടി വന്നു. മനസിന്റെ താളം നഷ്ടപ്പെട്ട ഏതോ നശിച്ച സമയം ദിവ്യയ്ക്ക് സ്വന്തം കുഞ്ഞിനെ തന്റെ കൈകൾ കൊണ്ട് ഇല്ലാതാക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ ദിവ്യയുടെ ജീവിത കഥ തുറന്നു കാട്ടിയത് വൈറലായിരുന്നു. പലരും ദിവ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാൽ എന്താണ് ആ സമയത്തെ അവളുടെ മനസികാവതയ്ക്ക് കാരണമായതെന്ന് ആരും ചോദിച്ചില്ല. ഇന്നിപ്പോൾ ദിവ്യയെ കുറിച്ചും പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ചും നിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.

“എനിക്ക് അടുപ്പമുള്ള ഒരു ആൺ സുഹൃത്തിനോട് ചോദിച്ചു.. ഈ പെൺകുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? “പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല…പക്ഷെ ആ പെൺകുട്ടിയുടെ സ്വരത്തിൽ വല്ലാത്ത സങ്കടം ഉണ്ട്. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയിൽ ചേർത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു. അഭിമാനവും സന്തോഷവും തോന്നി, ഇത്രക്ക് ധാരണ മതി…. ഒരു പെൺകുട്ടിയെ അവൻ സന്തോഷമാക്കി വെച്ചു കൊള്ളും. ഒരു പെൺകുട്ടി പൂർണമായും നിസ്സഹായയായി, പരാശ്രയം വേണ്ട ഒരു അവസ്ഥയിൽ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തിൽ. യോനി ഭാഗം നീളത്തിൽ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത് സിസേറിയൻ എങ്കിൽ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികൾ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയിൽ താൻ ഊട്ടിയാൽ മാത്രം ജീവൻ നിലനിൽക്കുന്ന. കണ്ണടച്ച് അലറികരയാൻ മാത്രം കഴിയുന്ന ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവൻ ഉത്തവാരവാദിത്വവും തലയിൽ പെറുമ്പോൾ അവൾക്ക് ചുറ്റും താങ്ങാൻ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഖ പ്രസവം എങ്കിൽ ഒരു കസേരയിൽ ഉറച്ചിരിക്കാൻ കഴിയാതെ, സിസേറിയൻ എങ്കിൽ ഇരിക്കുമ്പോൾ മടങ്ങുന്ന വയറിൽ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കേട്ടലുകളും കൊണ്ട്. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാൻ എണീറ്റിരിക്കുന്ന പെൺശരീരങ്ങളെ കണ്ടിട്ടില്ലേ, ഇതിനെല്ലാം പുറമെ ആദ്യമായി മുലയൂട്ടുമ്പോൾ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു പെരുവിരൽ തറയിൽ ഊന്നി കണ്ണടച്ച് വേദന കടിച്ചമർത്തുന്ന അവസ്ഥകൾ കണ്ടിട്ടില്ലേ. ഒരു മുറിവ് തുന്നി കെട്ടിയാൽ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം. കേട്ട് തഴമ്പിച്ച… ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്പോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെൺകുട്ടികൾക്ക് അതിന്റെ ആഴം അറിയുന്നത്. ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത…. ഒരു ശരീരവും, പരിഭ്രമിച്ച തളർന്ന ഒരു മനസും. അതിൽ നിന്ന് കര കയറാൻ അവൾക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം. അവള് തളരുമ്പോൾ തലക്കൽ ഇരുന്നു തലോടി കൊടുക്കാൻ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം.

പലവട്ടം… എന്റെ കുഞ്ഞിനെ എനിക്ക് കൊ ല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്..കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാൻ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെൺകുട്ടി മാത്രമാണോ ഇതിന്റെ പഴി ഏൽക്കേണ്ടവൾ..പ്രസവത്തിനു കൊട്ട എടുത്തു ഒറ്റക്ക് ലേബർ റൂമിൽ കയറേണ്ടി വന്നവൾ..സിസേറിയൻ ചെയ്ത ശരീരം കൊണ്ട് ഭർത്താവിന് ലൈംഗിക ദാഹം തീർക്കേണ്ടി വന്നവൾ.മനസിക രോഗി അല്ലെങ്കിൽ പിന്നെ എന്താവാനാണ്. ഇതിലും കഷ്ടമുള്ള അവസ്ഥയിൽ പ്രസവിക്കുന്നവരുണ്ട്. അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാൻ ശ്രമിക്കരുത്. അതവരുടെ കടമയല്ല,മാതൃകയുമല്ല .ഔദാര്യമാണ്. Post partum depression is a brutal reality.”