മുന്‍പെങ്ങും ഉണ്ടായി‌ട്ടില്ലാത്ത വിധത്തില്‍ സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ചര്‍ച്ച ചെയ്യപ്പെ‌ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കടുത്ത പുരുഷാധിപത്യ രീതികളില്‍ നിന്നും മാറി ചിന്തിച്ച് സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന രീതിയിലേക്കുള്ള യാത്രയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്ത ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അനീതിക്കെതിരെ വർഷങ്ങളായി വികാരാധീനമായ പ്രതിഷേധം ഉണ്ടായിട്ടും, നിരവധി സ്ത്രീകൾ നിരോധനങ്ങൾ ലംഘിച്ചിട്ടും, ഈ നിയമങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കപ്പെടുന്നു. ഇതാ ലോകത്തില്‍ വിചിത്രമായ കാരണങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെ‌ട്ടിട്ടുള്ള ഇ‌ടങ്ങളെക്കുറിച്ച് വായിക്കാം.

മൗണ്ട് ആഥോസ്, ഗ്രീസ്

പൂര്‍ണ്ണമായും പുരുഷന്മാര്‍ മാത്രം വസിക്കുന്ന ഒരി‌ടമാണ് ടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്‍റെ മുനമ്പിലെ മൗണ്ട് ആഥോസ്. 1,000 വർഷത്തിലേറെയായി സ്ത്രീ രൂപത്തെ – സ്ത്രീകളെ മാത്രമല്ല, മൃഗങ്ങളെയും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ബൈസാന്‍റിയന്‍ വിശ്വാസത്തിന്റെ ഭാഗമായാണ് മൗണ്ട് ആഥോസിനെ കണക്കാക്കുന്നത്. അവര്‍ക്കിടയില്‍ വിശുദ്ധ മല എന്നാണത്രെ ഇത് അറിയപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്ന പുരുഷ സന്യാസിമാരും അവരു‌ടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. 2,262 പുരുഷന്മാരാണ് ഇവിടുത്തെ ആകെ ജനസംഖ്യ.
മുൻകാലങ്ങളിൽ, സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മലയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെങ്കിലും അത് ഇവിടുത്തെ സന്യാസിമാരുടെ ആത്മീയ പ്രബുദ്ധതയിലേക്കുള്ള അവരുടെ പാതയെ മന്ദഗതിയിലാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.

മൗണ്ട് ഒമിന്‍, ജപ്പാന്‍

ഷുഗെന്‍ഡോ സന്യാസിമാരുടെ ഭവനമാണ് മൗണ്ട് ഒമിൻ. പർവതങ്ങളിൽ ഒരു സന്യാസിയുടെ കർശനമായ സ്വയം നിഷേധം ശീലിച്ചതിനാൽ, സന്യാസിമാരില്‍ പ്രലോഭനത്തെക്കുറിച്ചുള്ള ചിന്തകൾ ഒരിക്കലും ഉണ്ടാകാതിരിക്കുവാനാണത്രെ സ്ത്രീകളെ ഇവിടെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ 1300 ല്‍ അധികം വര്‍ഷമായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജപ്പാനിലെ നാറാ പ്രവിശ്യയിലെ ഹോൺഷോയിലെ കൻസായി മേഖലയിലെ യോഷിനോ-കുമാനോ നാഷനൽ പാർക്കിലാണ് മൗണ്ട് ഒമിന്‍ സ്ഥിതി ചെയ്യുന്നത്. പര്‍വ്വതത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഒമിനേസൻജി ക്ഷേത്രം ഇവരുടെ ആത്മീയ കാര്യങ്ങളുടെ കേന്ദ്രമാണ്.

രണക്പൂര്‍ ജൈനക്ഷേത്രം

സാങ്കേതികമായി സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ നിബന്ധനകള്‍ എല്ലാം പാവിച്ചു വേണമത്രെ ഉള്ളില്‍ കടക്കുവാന്‍. കർശനമായ വസ്ത്രധാരണ രീതിക്ക് പുറമേ, ആർത്തവമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല.

പട്ബൗസി സത്രം, അസം

ഇന്ത്യയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മറ്റൊരിടം അസമിലെ പട്ബൗസി സത്രം ആണ്. ശുദ്ധതയുടെ പേരില്‍ തന്നെയാണ് ഇവിടെയും സ്ത്രീകള് വിലക്ക് നേരിടുന്നത്. നിരോധനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആർത്തവം തന്നെയാണ്.

2010-ൽ, ആസാം ഗവർണർ ജെ.ബി. പട്‌നായിക്, ഈ പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയപ്പോള്‍ പട്ബൗസി സത്രത്തിന്റെ അധികാരികളുമായി സംസാരിക്കുകയും 20 സ്ത്രീകളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍

കാർത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ പുഷ്കര്‍ കാര്‍ത്തികേയ ക്ഷേത്രം. ഇതിനാല്‍ സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണ വിലക്കാണ് നിലനില്‍ക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെ അനുഗ്രഹിക്കുന്നതിനുപകരം ഭഗവാൻ ശപിക്കുന്നു എന്നൊരു ഐതിഹ്യമുണ്ട് .

ഇറാനിലെ സ്പോട്സ് സ്റ്റേഡിയങ്ങള്‍

1979 ലെ വിപ്ലവം മുതൽ, രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളിൽ എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ട്. പുരുഷ കളിക്കാർ ഷോർട്ട്‌സ് ധരിക്കുന്നതിനാലും അസഭ്യമായ ഭാഷയും പെരുമാറ്റവും ഇവി‌ടെ സാധാരണമാണെന്നും അത് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി അനാവശ്യമായി ഇടപഴകാൻ ഇടയാക്കുമെന്നതിനാലും സ്ത്രീകൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് നിരോധനത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു.

തുടക്കത്തിൽ സ്ത്രീകൾക്ക് എല്ലാ കായിക ഇനങ്ങളും കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു, എന്നാൽ അടുത്തിടെയാണ് സ്ത്രീകൾക്ക് വോളിബോൾ ഗെയിമുകളിലും തിരഞ്ഞെടുത്ത ചില ഇവന്റുകളിലും പങ്കെടുക്കാൻ അനുമതി ലഭിച്ചത്. എന്നാൽ ഫുട്ബോൾ, നീന്തൽ, ഗുസ്തി തുടങ്ങിയ മിക്ക കായിക ഇനങ്ങൾക്കും സ്റ്റേഡിയങ്ങൾ പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗാലക്‌സി വാട്ടർ പാർക്ക്, ബവേറിയ, ജർമനി

യൂറോപ്പിലെ പ്രസിദ്ധമായ തെർമൽ ബാത്ത് കോംപ്ലക്സായ തേം എർഡിംഗിന്‍റെ ഭാഗമാണ് ഗാലക്‌സി വാട്ടർ പാർക്കില്‍ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗാലക്സിയിലെ ഹൈ-സ്പീഡ് സ്ലൈഡുകളിലൊന്നിൽനിന്ന് കയറിയപ്പോള്‍ സ്ത്രീകള്‍ക്ക് ചില അപകടങ്ങള്‍ സംഭവിച്ചതിനാലാണ് ഇവിടെ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.

ഒകിനോഷിമ, ജപ്പാന്‍

ജപ്പാനില്‍ സ്ത്രീകളെ വിലക്കിയിരിക്കുന്ന മറ്റൊരു സ്ഥലമാണ് ഒകിനോഷിമ. ഫുകുവോക എന്നും ഇതറിയപ്പെടുന്നു. മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ഈ ദ്വീപ് യുനസ്കോയു‌‌‌‌ടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇ‌ടം നേ‌ടിയിട്ടുണ്ട്. ദ്വീപിലെ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ആഘോഷത്തിന് മാത്രമാണ് പുറമേ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത്. അതിലും പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. എല്ലാ വർഷവും മേയ് 27-നാണ് ഇവിടം തുറക്കുന്നത്.