കെറ്ററിംഗ്: യുകെ മലയാളിക്ക് ദുഃഖം നൽകി മലയാളി നഴ്സിന്റെ വേർപാട്. കെറ്ററിംഗിൽ താമസിച്ചിരുന്ന പാറേൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയാണ് (43 വയസ്സ്) ഇന്ന് രാവിലെ മരണമടഞ്ഞത്. പാറേൽ മല്ലപ്പള്ളി കുടുംബാംഗം റോമി തോമസിന്റെ ഭാര്യയാണ് പരേത.
ഒന്നര വർഷത്തോളമായി ലങ് ക്യാൻസർ തിരിച്ചറിയുകയും തുടന്ന് ചികിത്സകൾ നടത്തിവരവെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു പ്രിൻസി. 2002 യുകെയിൽ ഏത്തിയ ആദ്യ കാല പ്രവാസി മലയാളികളിൽ ഒരാളാണ് മരണമടഞ്ഞ പ്രിൻസി. ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് ആണ് സ്വദേശം. പ്രിൻസി ചങ്ങനാശേരി തുരുത്തി മൂയപ്പള്ളി കുടുംബാംഗമാണ് .
യുകെയിൽ തന്നെ സംസ്ക്കാരം നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എങ്കിലും തിയതി തീരുമാനിച്ചിട്ടില്ല.
പരേതക്ക് മൂന്ന് മക്കളാണ് ഉള്ളത് സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ.
പ്രിൻസി റോമിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply