സമകാലിക പ്രസക്തിയുള്ള പുതുമയാർന്ന വിഷയം അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘മാർഗവതി’ യെന്നാ ഹ്രസ്വചിത്രം, ഇതിനോടകം വളരെയധികം പ്രേഷകപ്രശംസ നേടുന്നു. മിമിക്രി സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച ശ്രീ. റെജി രാമപുരം, സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ, സുപ്രസിദ്ധ സിനിമാ നടൻ കോട്ടയം നസീർ, അജീഷ് കോട്ടയം, അനു ബാലചന്ദ്രൻ, മനോജ് പണിക്കർ, സഞ്ജു നെടുംകുന്നേൻ തുടങ്ങിയ പ്രഗത്ഭരായ നടിനടന്മാരാണ് അഭിനയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത്, കോട്ടയം നസീറിന്റെ ഡ്രൈവർ അരവിന്ദൻ എന്നുള്ള കഥാപാത്രമാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ഹൃദയവേദന, അതിതീവ്ര വികാരത്തോടെ അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. കൂടാതെ, പുതുമുഖമായ അനു ബാലചന്ദ്രന്റെ അഭിനയവും പ്രശംസ അർഹിക്കുന്നു.
ഹരി കല്ലംപള്ളിയുടെ വരികൾക്ക് സംഗീതാ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ ഫെയ്മും, യുവഗായകനുമായ ജിൻസ് ഗോപിനാഥാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ചിത്ര അരുൺ, ക്യാമറ ഹരീഷ് ആർ കൃഷ്ണ, തിരക്കഥ ബ്രിജിത് കോട്ടയം, എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ ശശി പൊതുവാൾ, മേക്കപ്പ് സുധാകരൻ, യൂണിറ്റ് Motherland kochi, ഗിരീഷ് പ്രോ ഓഡിയോ കോട്ടയം, സ്റ്റിൽസ് ബിനു കൊല്ലപ്പിള്ളി, ഉണ്ണി ചിത്ര, DOP സുധി കെ സുധാകരൻ, പ്രോജക്ട് ഡിസൈനർ – ഐശ്വര്യ ലക്ഷ്മി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസ്ഴ്സ് രഞ്ജിത് ആൻഡ് പ്രീതി, അനിൽ ജോസഫ് രാമപുരം.
Screen X productions- ന്റെയും CJK Filim House ന്റെയും ബാനറിൽ അനു അഗസ്റ്റിൻ ബഹറിൻ, ക്രിസ്റ്റോ ബഹറിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷോർട്ട് ഫിലിമിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
Leave a Reply