ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പുതിയതായി നിലവിൽ വരുന്ന ഹൈവേ ചട്ടങ്ങൾ പ്രകാരം തെറ്റായ കൈ ഉപയോഗിച്ച് കാർ ഡോറുകൾ തുറക്കുന്നവർക്ക് 1000 പൗണ്ട് വരെ പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളുകൾ ഇടതു കൈ ഉപയോഗിച്ച് ആകണം ഡോറുകൾ തുറക്കേണ്ടത്. ഡോറിന് സമീപം വരുന്ന കൈ ഉപയോഗിച്ച് തുറക്കുന്നവർക്കാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തിൽ ശക്തമായ രീതികളിലൂടെ ഡോർ തുറക്കുന്നത് സമീപത്തുകൂടി പോകുന്ന സൈക്കിൾ യാത്രക്കാരെയും മറ്റും സാരമായ രീതിയിൽ ബാധിക്കും എന്നുള്ളതിനാലാണ് പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഡോറിൽ നിന്നും അകലെയുള്ള കൈ ഉപയോഗിച്ച് തുറക്കുമ്പോൾ, തുറക്കുന്നയാൾ കുറച്ചുകൂടി ശ്രദ്ധാലുവാകുകയും, സമീപത്തുകൂടി പോകുന്ന യാത്രക്കാരെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും. ഡച്ച് റീച്ച് എന്നാണ് ഇത്തരത്തിൽ ഡോർ തുറക്കുന്ന രീതി അറിയപ്പെടുന്നത്.
ഇത്തരത്തിൽ അപകടകരമായ രീതിയിൽ കാർ ഡോറുകൾ തുറക്കുന്നത് മൂലം വർഷത്തിൽ അഞ്ഞൂറോളം സൈക്കിൾ യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുകെ സൈക്ലിംഗ് അസോസിയേഷനും നിരവധിതവണ ഈ വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2016 ൽ ട്രാൻസ്പോർട്ട് സെക്രട്ടറി ആയിരുന്ന ക്രിസ് ഗ്രേയ്ലിംങ് ഇത്തരത്തിൽ കാർ ഡോർ തുറന്നപ്പോൾ ഒരു സൈക്കിൾ യാത്രക്കാരനെ അപകടപ്പെടുത്തിയത് വിവാദമായിരുന്നു. ജനുവരി 29 മുതൽ ആണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. വാഹനമോടിക്കുന്നവർ തമ്മിൽ പരസ്പരധാരണ വേണമെന്നാണ് പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.
Leave a Reply