ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഉപയോക്താക്കളുടെ പ്രായം നിയമപരമായി ആവശ്യപ്പെടാൻ പോൺ സൈറ്റുകൾ ഒരുങ്ങുന്നു. പുതിയ ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങളുടെ ഭാഗമായാണിത്. ഉപയോക്താക്കൾ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് ഉറപ്പാക്കും. അതിനായി സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ളവരാണെന്ന് തെളിയിക്കണം. അല്ലെങ്കിൽ തേർഡ് പാർട്ടി സർവീസ് വഴി പ്രായം നൽകാം. ഇതിൽ പരാജയപ്പെടുന്ന സൈറ്റുകൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10% പിഴ ചുമത്തും.
ഓൺലൈൻ സുരക്ഷാ ബിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കും. ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് ഈ ബിൽ രൂപീകരിച്ചത്. 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളിൽ പകുതി പേരും അശ്ലീല വീഡിയോകൾ കാണുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് അവരിൽ ലൈംഗികതയെയും സമ്മതത്തെയും (consent) പറ്റിയുള്ള അബദ്ധ ധാരണകൾ ഉണ്ടാക്കുന്നു.
നിയമങ്ങൾ പാലിക്കാത്ത വെബ്സൈറ്റുകൾക്ക് പിഴ ചുമത്തുന്നതിനൊപ്പം, യുകെയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് വിലക്കും. റെഗുലേറ്റർ ഓഫ്കോമുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈ വെബ്സൈറ്റുകളുടെ ഉടമകളും കുറ്റക്കാരാകും. എന്നാൽ ഈ പുതിയ നിയമം വ്യക്തികളുടെ സ്വകാര്യതയ്ക്ക് അപകടമുണ്ടാക്കുമെന്ന ഭയമുണ്ട്.
Leave a Reply