ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന പുതിയ സംഗീത ആൽബം പ്രേക്ഷകരിലേക്ക്. ശരത്ത് അപ്പാനി, ജയൻ ചേര്‍ത്തല എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ 123 ഫ്രെയിംസ് അവതരിപ്പിക്കുന്ന ‘റൈസിംഗ് സോൾ’ എന്ന ആല്‍ബം തികച്ചും വ്യത്യസ്തമായാണ് അണിയിച്ചൊരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
എമിൽ എം ശ്രീരാഗ് സംഗീത സംവിധാനം ചെയ്യുന്ന ആല്‍ബം നിര്‍മ്മിക്കുന്നത് ഷമീർ മുതുരക്കാലയാണ്.
ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത് സല്‍മാന്‍ അന്‍സറാണ്. ആര്യ ജനാര്‍ദനനാണ് വരികളെഴുതിയതും ആലപിച്ചിരിക്കുന്നതും. ആൽബത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ അലക്സ് മുത്തു.
Leave a Reply