സ്വിറ്റസർലണ്ടിലെ പ്രസിദ്ധമായ കത്തോലിക്കാ ദേവാലയമായമാണ് സെൻറ് പീറ്റർ ആൻഡ് പോൾ.ഈ പതിനേഴാം തിയതി രാവിലെ ഒൻപതിനുള്ള കുർബാനയിൽ സംബന്ധിച്ചുകൊണ്ടിരുന്ന ഒരാൾ കുഴഞ്ഞു വീഴുന്നു. ബോധമില്ലാതെ ശ്വാസം നിലച്ചു തറയിൽ വീണുകിടക്കുന്ന അയാളെ എന്തുചെയ്യണമെന്നറിയാതെ ജനം അന്തിച്ചു നിന്നപ്പോൾ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മലയാളി നഴ്‌സ് ഡെയ്‌സി കുറിഞ്ഞിരപ്പള്ളി മുൻപോട്ടുവന്നു .

സമയോചിതമായി ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചുപോയി എന്ന് മനസിലാക്കി കാർഡിയാക് മസാജ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആംബുലൻസ് വരുന്നതുവരെ കാർഡിയാക് മസ്സാജ് തുടർന്നു. “ഞങ്ങളുടെ പള്ളിയിൽ ഒരു മാലാഖ യുടെ സാന്നിധ്യം ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയിലൂടെ ഉണ്ടായി’ചർച്ച് വക്താവ് ഈ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത് അങ്ങനെയാണ്.

ആ വിഷമഘട്ടത്തിൽ എല്ലാവരും അമ്പരന്നു നിന്നപ്പോൾ മുൻപോട്ടുവന്ന് ഒറ്റക്ക് കാര്യങ്ങൾ ചെയ്യുവാൻ ധൈര്യം കാണിച്ച ഡെയ്‌സി കുറിഞ്ഞിരപ്പള്ളി കണ്ണൂർ തേർത്തല്ലി സ്വദേശിയാണ്. ഇപ്പോൾ കുടുംബസമേതം സ്വിറ്റസർലണ്ടിൽ സ്ഥിരതാമസം ആണ്.  പ്രവാസി മലയാളി സാഹിത്യകാരൻ ജോൺ കുറിഞ്ഞിരപ്പളളിയുടെ ഭാര്യയാണ്  ഡെയ്‌സി.