കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ നടന്ന തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന് മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു. എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും ചെയ്യുന്നു.
രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് വീഡിയോയിൽ കാണുന്നത്. പലരും കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുൻകാമുകിയുടെ പേരായിരിക്കുമോ ഭർത്താവ് ഇട്ടതെന്നാണ് ചിലരുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലാണ്.
Leave a Reply