ഷിബു മാത്യൂ
ലീഡ്‌സ്. ലീഡ്‌സിന്റെ ഹോസ്പ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയുടെ എല്ലാ വര്‍ഷവും നടക്കുന്ന യോര്‍ക്ഷയര്‍ ഈവനിംഗ് പോസ്റ്റിന്റെ ഒലിവര്‍ അവാര്‍ഡ്‌സ് ലീഡ്‌സിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് തറവാട് ലീഡ്‌സിന് ലഭിച്ചു.
എല്ലാവര്‍ഷവും തുടര്‍ച്ചയായി നടക്കുന്ന ഈ അവാര്‍ഡ് കോവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. യോര്‍ക്ഷയറിലെ ബ്രട്ടീഷല്ലാത്ത എല്ലാ റെസ്റ്റോറന്റുകള്‍ക്കും അവാര്‍ഡിനായിട്ടുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. ലീഡ്‌സ് മെട്രൊപൊളിറ്റന്‍ കൗണ്‍സിലിന്റെ കീഴില്‍ ബ്രിട്ടീഷല്ലാത്ത അഞ്ഞൂറോളം റെസ്റ്റോറന്റുകള്‍ നിലവിലുണ്ട്. മൊത്തം ലഭിക്കുന്ന ആപ്ലിക്കേഷനില്‍ നിന്നും പതിനാറ് വിഭാഗങ്ങളിലായി നൂറ്റിയറുപതോളം ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കപ്പെടും. ഓരോ വിഭാഗത്തിലും പത്ത് ആപ്ലിക്കേഷന്‍ വീതം. അതില്‍ ബെസ്റ്റ് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്‌സ് വിഭാഗത്തിലാണ് തറവാട് റെസ്റ്റോറന്റ് ലീഡ്‌സ് അവാര്‍ഡ് സ്വന്തമാക്കിയത്.

2014ല്‍ തറവാട് റെസ്റ്റോറന്റ് ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ലീഡ്‌സിനുള്ള അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം അത് ലഭിക്കുകയും ചെയ്തു. ഒലിവര്‍ അവാര്‍ഡിന്റെ ചരിത്രത്തിലിദാദ്യമാണ് ഒരു റെസ്റ്റോറന്റ് തന്നെ ഒരേ വിഭാഗത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്നു വര്‍ഷം അവാര്‍ഡ് ജേതാവാകുന്നത്.
കോവിഡിന്റെ പ്രതിസന്ധിയില്‍ 2020 ലും 2021 ലും ഒലിവര്‍ അവാര്‍ഡ് നിര്‍ത്തിവെച്ചിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒലിവര്‍ അവാര്‍ഡ് ഒരുപാട് പുതുമകളോടെയാണ് പുനരാരംഭിച്ചത്. ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ്, തായി റെസ്റ്റോറന്റ്, ചൈനീസ് റെസ്റ്റോറന്റ് എന്നിങ്ങനെ ഓരോ രാജ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായിട്ടാണ് അവാര്‍ഡ് കൊടുത്തിരുന്നത്. പക്ഷേ, ഇത്തവണ എല്ലാ രാജ്യങ്ങളിലെയും റെസ്റ്റോറന്റുകളെയും ഒരേ വിഭാഗത്തില്‍ പെടുത്തിക്കൊണ്ട് ബെസ്റ്റ് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്‌സ് എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുകയായിരുന്നു.

മാര്‍ച്ച് 28ന് ലീഡ്‌സിലെ പ്രമുഖ ഹോട്ടലായ ക്യൂന്‍സ് ഹോട്ടലില്‍ നാനൂറ്റി അമ്പതോളം വരുന്ന ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014ല്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റ് നിരവധി അവാര്‍ഡുകളാണ് ഇതിനോടകം വാരിക്കൂട്ടിയത്. കേരള സംസ്‌കാരത്തിന്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണങ്ങളിലധികവും. തറവാടിന്റെ സ്‌പെഷ്യല്‍ റെസീപ്പികള്‍ വേറെയും. കാന്താരിമുളകും കറിവേപ്പിലയും കായലിലെ കരിമീനും കട്ടപ്പനയിലെ കറുവാപ്പട്ടയും തറവാട്ടിലുണ്ട്.

പ്രാദേശികരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറന്റിന്റെ അതിഥികളില്‍ ഭൂരിഭാഗവും എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തുമ്പോള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ളതും തറവാട് റെസ്റ്റോറന്റിലാണ്.