കൊട്ടിയം: അച്ഛനെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകനും ബന്ധുവും അറസ്റ്റില്‍. ആക്കോലില്‍ വലിയവിള നഗര്‍-142, വയലില്‍ പുത്തന്‍വീട്ടില്‍ ബാലു (22), ഇരവിപുരം ആക്കോലില്‍ കുന്നില്‍ തെക്കതില്‍ അനുഭവനില്‍ സന്തോഷ് (34) എന്നിവരാണ് പിടിയിലായത്. ബാലു ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ അച്ഛന്‍ ബിജു തിരികെ വാങ്ങിയതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജുവിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് സന്തോഷ്. തന്നെക്കുറിച്ച് ബിജു അപവാദം പ്രചരിപ്പിച്ചെന്ന വിരോധം സന്തോഷിനുണ്ടായിരുന്നു. കഴിഞ്ഞ 19-ന് രാത്രി ഇരുവരും ചേര്‍ന്ന് ബിജുവിനെ കമ്പിവടികൊണ്ട് അടിച്ചിട്ടശേഷം വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, സുനില്‍കുമാര്‍, സന്തോഷ്, എ.എസ്.ഐ. സുരേഷ്, സി.പി.ഒ.മാരായ വിനു വിജയ്, മനാഫ്, രാജേഷ്‌കുമാര്‍, ബേബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.